Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.യു.പി സ്കൂൾ സപ്തതി...

എ.യു.പി സ്കൂൾ സപ്തതി ആഘോഷം ഇന്ന് തുടങ്ങും

text_fields
bookmark_border
ഫറോക്ക്: കരിങ്കല്ലായ് ഗണപത് എ.യു.പി സ്കൂൾ സപ്തതി ആഘോഷം വെള്ളി, ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ. ഗിരിജ ടീച്ചർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഹെഡ് ടീച്ചർ സുഭദ്ര പതാക ഉയർത്തും. വൈകീട്ട് മാതൃസംഗമവും വിദ്യാഭ്യാസ സെമിനാറും നടക്കും. വൈകീട്ട് അഞ്ചിന് പൂർവവിദ്യാർഥികളുടെ കലാസായാഹ്‌നം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ശനിയാഴ്ച വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും യാത്രയയപ്പും വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാമനാട്ടുകര നഗര സഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ. ഗംഗാധരകുറുപ്പ്, പി സുഭദ്ര, കെ. ബീരാൻ, പി.വി. ബാബു സർവോത്തമൻ, എം. മോഹനൻ, അശോക് കുമാർ, കെ. രാജൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story