Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആ ചിത്രങ്ങൾ...

ആ ചിത്രങ്ങൾ പൂർത്തിയാകാൻ വഴിതെളിയുന്നു

text_fields
bookmark_border
കൽപറ്റ: നാലുവയസ്സുകാരൻ രാഗേഷിനും ഒമ്പതുവയസ്സുകാരൻ സുരേഷിനും അധികം താമസിയാതെ ഇനി അടച്ചുറപ്പുള്ള വീട്ടിലിരുന്ന് ആവോളം ചിത്രങ്ങൾ വരക്കാം. ഇവരുടെ ദുരിതം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് ജില്ല ഭരണകൂടം ഇടപെട്ടു. പനമരം ഗ്രാമപഞ്ചായത്തിലെ നെടുങ്കുന്ന് കോളനിയിലെ താമസക്കാരായ രാമൻ-സുശീല ദമ്പതികളുടെ പാതിവഴിയിലായ വീടി​െൻറ നിർമാണം ലൈഫ് മിഷനിൽ ഉൾപ്പെടുത്തി മാർച്ച് 31നുള്ളിൽ പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചതായി ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു. പനമരം നീർവാരം ഹൈസ്കൂളിനടുത്ത് നെടുങ്കുന്ന് പണിയ കോളനിയിലാണ് സെറിബ്രൽ പാൾസി രോഗം ബാധിച്ച രണ്ടു മക്കളോടൊപ്പം രാമൻ-സുശീല ദമ്പതികൾ കഴിയുന്നത്. വീടുപണിക്കായി മൂന്നരലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും പണം വാങ്ങി കരാറുകാരൻ മുങ്ങുകയായിരുന്നു. മൂത്തമകൻ സുമേഷ് നീർവാരം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സുമേഷി​െൻറ അനുജന്മാരായ സുരേഷിനും രാഗേഷിനുമാണ് സെറിബ്രൽ പാൾസി രോഗം ബാധിച്ചിരിക്കുന്നത്. ചിത്രം വരയിൽ താൽപര്യമുള്ള ഇൗ കുട്ടികളുടെയും കുടുംബത്തി​െൻറയും ദുരിതകഥ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് കലക്ടർ ഇടപെട്ടത്. രോഗബാധിതരായ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനും ചികിത്സാസഹായവും പുതിയ റേഷൻ കാർഡും അനുവദിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചതായി കലക്ടർ അറിയിച്ചു. കുടുംബത്തി​െൻറ ആവശ്യങ്ങൾക്കായി അടിയന്തര സാമ്പത്തികസഹായം അനുവദിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ദമ്മാമിലെ ഒരു കമ്പനി വീടുനിർമാണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡൻറ് ടി.സി. ജോയി അറിയിച്ചു. WEDWDL3 slug MUST
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story