Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാസിങ്​ ഔട്ട് പരേഡ്

പാസിങ്​ ഔട്ട് പരേഡ്

text_fields
bookmark_border
വില്യാപ്പള്ളി: മേമുണ്ട എച്ച്.എസ്.എസ്, വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ്, ജെ.എൻ.ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ സീനിയർ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട് പേരഡ് നടന്നു. മേമുണ്ട സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജില്ല പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ അഭിവാദ്യം സ്വീകരിച്ചു. വടകര പൊലീസ് എസ്.എച്ച്.ഒ, മധുസൂദനൻ നായർ പതാക ഉയർത്തി. എസ്.പി.സി സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സര വിജയികളായ മേമുണ്ട സ്കൂളിലെ ഭരത്, ശ്രീജിത്ത്, ചാരുദത്ത് ആവണി എന്നിവരെയും മറ്റ് മത്സരവിജയികളെയും ചടങ്ങിൽ ആദരിച്ചു. ദേശീയ ശാസ്ത്രദിനാഘോഷം ആയഞ്ചേരി: സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലും ചീക്കിലോട് യു.പി സ്കൂൾ സയൻസ് ക്ലബും സംയുക്തമായി ദേശീയ ശാസ്ത്രദിനാഘോഷം നടത്തി. നക്ഷത്ര നിരീക്ഷണ ക്ലാസ്, ഇലക്േട്രാണിക്സ് ശിൽപശാല, ക്വിസ് മത്സരം, വാനനിരീക്ഷണം, ചിത്രരചനമത്സരം, പ്രബന്ധരചന എന്നിവ നടന്നു. പ്രഫ. ജെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. പ്രദീപൻ, ഹെഡ്മാസ്റ്റർ വി.പി. സുധാകരൻ, എം.പി.ടി.എ ചെയർപേഴ്സൻ എൻ.കെ. സുധ, എം. രാജൻ, കെ. സന്തോഷ്, കെ.പി. അനിത, സി.എച്ച്. മൊയ്തു, എ.കെ. രാജീവൻ, ഇ. രാജീവൻ, മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story