Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:33 AM GMT Updated On
date_range 1 March 2018 5:33 AM GMTമൂടാടി പഞ്ചായത്തിനെതിരെ ധർണ
text_fieldsbookmark_border
നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാന ലംഘനത്തിനെതിരെ നന്തി ടൗൺ ലീഗ് കമ്മിറ്റി നൽകിയ മെമ്മോറാണ്ടം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നന്തി ടൗണിൽ നടത്തിയ സായാഹ്ന ധർണ നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് പി.പി. കരീം ഉദ്ഘാടനം ചെയ്തു. കാട്ടിൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. കൊളറാട്ടിൽ റഷീദ് സ്വാഗതം പറഞ്ഞു. കെ. യഹ്യ, ഗഫൂർ ഹസ്നസ്, പി.എം. കാലിദാജി, ആലിക്കുട്ടി ഹാജി, വരിക്കോളി അബൂബക്കർ, കെ. ഇസ്മായിൽ, കെ.കെ. റിയാസ്, പി.എൻ.കെ. കാസിം, ടി. നൗഷാദ് മലമ്മൽ ബഷീർ, നബീൽ നന്തി എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ് നന്തിബസാർ: നാരങ്ങോളികുളം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോക്ടേഴ്സ് മിഷൻ ഹോസ്പിറ്റൽ നന്തിയുമായി ചേർന്ന് നടത്തിയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം മുതുകുനി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.കെ. ഫാസിൽ അധ്യക്ഷത വഹിച്ചു. ഗഫൂർ ഹസ്നാസ്, അഹമ്മദ് കുറുക്കനാട്ട്, രാജിനാസ് നിലയെടുത്തു, അജ്മൽ ഡെൽമൻ, കെ.ടി. വിനോദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story