Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 2:53 PM IST Updated On
date_range 30 Jun 2018 2:53 PM ISTപ്രധാനമന്ത്രിയെ കാണാൻ പ്രജിത്ത് കാറോടിച്ചത് ഇച്ഛാശക്തികൊണ്ട്
text_fieldsbookmark_border
കോഴിക്കോട്: വർഷങ്ങളോളം അനങ്ങാൻ പോലുമാകാതെ വീൽചെയറിൽ. ഇതിനിടയിൽ ഇച്ഛാശക്തിയുടെ പിൻബലത്തിൽ ഒാൺലൈനിൽ ബിസിനസ്. കിടപ്പിലായവർക്കുവേണ്ടി 'വീലേഴ്സ് ക്ലബ്'രൂപവത്കരിച്ച് അവർക്കായി കാറോടിച്ച് രാജ്യതലസ്ഥാനത്തെത്തി പ്രധാനമന്ത്രിക്ക് നിവേദനം നൽകുക. കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ ഹോട്ടൽ മലബാർ പാലസിൽ സംഘടിപ്പിച്ച 'ഡ്രൈവ് ടു ഡൽഹി; എ ഡ്രൈവ് ടു ഇൻസ്പയർ ലൈഫ് സ്റ്റോറി ആൻഡ് മിഷൻ'എന്ന സെമിനാറിൽ ചേവരമ്പലം തൊണ്ടയാട് സ്വദേശി പ്രജിത്ത് ജയപാൽ ശാരീരിക വൈകല്യങ്ങളെ അതിജയിച്ച തെൻറ വിജയകഥ പറഞ്ഞപ്പോൾ കേട്ടുനിന്നവരുടെ കൗതുകം അത്ഭുതത്തിന് വഴിമാറി. 23 ദിവസത്തോളം കാറോടിച്ച് ഡൽഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഭിന്നശേഷിക്കാരുടെ പെൻഷൻ വർധന, േജാലിക്കാര്യം എന്നിവ സംബന്ധിച്ച വിശദമായ നിവേദനം സമർപ്പിക്കുകയായിരുന്നു. നേരത്തേ ടാറ്റ ടെലി സർവിസ്, ഭാരതി എയർടെൽ, റിലയൻസ് കമ്പനികളിൽ ജോലിചെയ്ത പ്രജിത്തിനെ 2011ലാണ് കാറപകടം ശയ്യാവലംബിയാക്കിയത്. മൂന്നു വർഷത്തിലധികം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാതിരുന്ന ഇദ്ദേഹം പിന്നീട് ഫിസിയോതെറപ്പിയടക്കം നിരന്തര ചികിത്സയിലൂടെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. ഇപ്പോൾ ഒാൺലൈനിൽ ആഭരണ ബിസിനസ് രംഗത്ത് സജീവമായ പ്രജിത്ത് മോട്ടിവേഷൻ ക്ലാസുകൾക്കും വീലേഴ്സ് ക്ലബിെൻറ പ്രവർത്തനങ്ങൾക്കുമാണ് സമയം വിനിയോഗിക്കുന്നത്. ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകളിൽ അംഗമായ പ്രജിത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവരെ കാണാൻ അടുത്തുതന്നെ ഇനിയും ഡൽഹിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. പരിപാടിയിൽ കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് കെ.എ. അജയൻ, എം.എ. നേഹ, പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിൽ ബാലൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story