Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2018 10:50 AM IST Updated On
date_range 29 Jun 2018 10:50 AM ISTവില കുത്തനെ കുറഞ്ഞു; കുരുമുളക് കർഷകർ പ്രതിസന്ധിയിൽ
text_fieldsbookmark_border
കോഴിക്കോട്: വില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ കുരുമുളക് കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞവർഷം 600 മുതൽ 700 രൂപവരെ വിലയുണ്ടായിരുന്ന കുരുമുളകിന് കിലോക്ക് ഇപ്പോൾ (നാടൻ, ചേട്ടൻ) 320-330 രൂപയാണ് അങ്ങാടി വില. ഗുണനിലവാരം കുറഞ്ഞ വിയറ്റ്നാം കുരുമുളക് വൻതോതിൽ എത്തിയതോടെയാണ് ഇൗ മേഖല പ്രതിസന്ധിയിലായത്. വിയറ്റ്നാം കുരുമുളകിലെ തന്നെ മികച്ച ഇനമായ അഞ്ച് എം.എമ്മിനു 250 രൂപയാണ് കിലോക്ക് വില. ബ്രാൻഡഡ് കമ്പനികളുൾപ്പെടെ കറിമസാലപ്പൊടി യൂനിറ്റുകളെല്ലാം വിലകുറഞ്ഞ വിയറ്റ്നാം കുരുമുളക് വാങ്ങി സംഭരിച്ചതോടെയാണ് പ്രതിസന്ധി അതിരൂക്ഷമായതെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം ഇത്തരം കമ്പനികളുടെ പാക്കറ്റ് കുരുമുളക് പൊടികളുടെ വില കുറഞ്ഞിട്ടില്ല. കുരുമുളകിന് 700 രൂപവരെ വിലയുണ്ടായിരുന്ന സമയത്തെ അതേ വിലയാണ് ഇടാക്കുന്നത്. 100 ഗ്രാം ബ്രാൻഡഡ് പാക്കറ്റ് കുരുമുളക് പൊടിക്ക് 90 മുതൽ 100 രൂപയാണ് ഇപ്പോഴും വില. കേരളത്തിൽ 70,000 ടൺ വിളവുണ്ടായിരുന്നപ്പോൾ വിയറ്റ്നാമിൽ കേവലം 10,000 ടൺ മാത്രമായിരുന്നു. എന്നാൽ, വിയറ്റ്നാം വിളവ് പിന്നീട് രണ്ടുലക്ഷം ടണ്ണാക്കി ഉയർത്തിയപ്പോൾ കേരളത്തിലെ കൃഷി 10,000 ടണ്ണായി കുറയുകയാണുണ്ടായത്. വിയറ്റ്നാമിൽ ആഭ്യന്തര ഉപഭോഗം കേവലം 10,000 ടണ്ണിൽ താെഴയാണ് എന്നതിനാൽ അവശേഷിച്ച 1,90,000 ടണ്ണും കയറ്റുമതി ചെയ്യുകയാണ്. കുറ്റിക്കുരുമുളക് കൃഷിയാണ് വിയറ്റ്നാമിലെന്നതിനാൽ വിളവെടുപ്പിനും മറ്റും കേരളത്തിലേതിെൻറയത്ര െചലവില്ല എന്നതും കുറഞ്ഞ വിലക്ക് കുരുമുളക് വിപണിയിലെത്തുന്നതിന് സഹായകമാവുകയാണ്. നേരത്തെ വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്ക് കുരുമുളക് എത്തിക്കാൻ 72 ശതമാനമായിരുന്നു നികുതി. എന്നാൽ, ആസിയാൻ കരാർ നടപ്പായതോടെ വിയറ്റ്നാം കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലേക്കെത്തിക്കുേമ്പാൾ കേവലം എട്ടു ശതമാനം നികുതി മാത്രം അടച്ചാൽ മതി. ഇതാണ് കുരുമുളകിെൻറ വരവ് വൻതോതിൽ കൂട്ടിയത്. വിയറ്റ്നാം കുരുമുളക് കള്ളക്കടത്തായി മ്യാൻമർ, ബംഗ്ലാദേശ്, നേപ്പാൾ വഴി റോഡ് മാർഗവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇൗ സാമ്പത്തിക വർഷം 5621 ടൺ കുരുമുളക് ബിൻഗുഞ്ച് തുറമുഖം വഴി നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റിയയച്ചെന്നാണ് റിപ്പോർട്ട്. വിയറ്റ്നാമിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനാൽ കുരുമുളകിെൻറ വരവ് ഇനിയും കൂടുമെന്നാണ് സൂചന. ഇതോടെ വില വീണ്ടും കൂപ്പുകുത്തിയേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി കുരുമുളകിെൻറ വില 500 രൂപയിൽ താഴെയെത്തിയിട്ടില്ലെന്നാണ് കോഴിക്കോട് വലിയങ്ങാടിയിലെ സ്പൈസസ് ഏജൻറ് ഡി. മുകേഷ് പറയുന്നത്. വില കുറഞ്ഞതോടെ പലരും വിൽപന പോലും നിർത്തിവെച്ചിരിക്കയാണ്. ഇറക്കുമതി തടയാതെ കുരുമുളക് വില ഉയരാനിടയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കുരുമുളക് കൃഷി കൂടുതലുള്ളത്. -കെ.ടി. വിബീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story