Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ ബാങ്കുകൾക്ക്​...

ജില്ലയിൽ ബാങ്കുകൾക്ക്​ നേട്ടം

text_fields
bookmark_border
ജില്ലയിൽ ബാങ്കുകൾക്ക്​ നേട്ടം
cancel
കോഴിക്കോട്: മാർച്ച് 31 വരെ ജില്ലയിലെ ബാങ്കുകളുടെ നേട്ടം 114 ശതമാനം. മുൻ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷാവസാനത്തോടെ 15 ശതമാനമാണ് വളർച്ച. കാർഷിക മേഖലയിൽ 5012.68 ലക്ഷം ലക്ഷ്യമിട്ട സ്ഥാനത്ത് 5772.80 ലക്ഷത്തി​െൻറ വളർച്ച നേടാനായി. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിേൻറതാണ് കണക്ക്. യോഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ത്രിതല പഞ്ചായത്തുകളിൽ അവബോധം നൽകാൻ ശ്രദ്ധിക്കണമെന്ന് എം.പി പറഞ്ഞു. കൃഷി, വ്യവസായിക മേഖലകളിൽ വിതരണം ചെയ്ത തുക സംബന്ധിച്ചും പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളും അടുത്ത യോഗത്തിൽ സമർപ്പിക്കുന്നതിനും എം.പി നിർദേശിച്ചു. എൽ.ഡി.ആർ നൂറു ശതമാനം നേട്ടം കൈവരിച്ച മുഴുവൻ ബാങ്കുകളെയും യോഗം അനുമോദിച്ചു. ജില്ലയിലെ സർവിസ് സഹകരണ ബാങ്കുകളുടെ യോഗം വിളിച്ചുചേർക്കുന്നതിനും തീരുമാനമായി. ജില്ല യു.വി. ജോസ് അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, ലീഡ് ബാങ്ക് മാനേജർ പി.എൽ. സുനിൽ, റിസർവ് ബാങ്ക് പ്രതിനിധി വി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു. നിപ നിയന്ത്രണ പ്രവർത്തനം, കട്ടിപ്പാറ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനം എന്നിവക്ക് നേതൃത്വം നൽകിയ കലക്ടറെ യോഗം അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story