Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ ദിനം...

ലഹരിവിരുദ്ധ ദിനം ആചരിച്ചു

text_fields
bookmark_border
ലഹരിവിരുദ്ധ ദിനം ആചരിച്ചു
cancel
കോഴിക്കോട്: കുറ്റകൃത്യങ്ങൾക്ക് 80 ശതമാനത്തിലധികം പ്രേരകമാകുന്നത് മദ്യവും മയക്കുമരുന്നുമാണെന്ന് ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തി​െൻറ ഭാഗമായി ഇഖ്റ ഹോസ്പിറ്റൽ സൈക്യാടി വിഭാഗം, തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം, കെ.എം.സി.ടി സൈക്യാട്രി വിഭാഗം എന്നിവ വിവിധ സംഘടനകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ ലഹരിവസ്തുക്കളുടെ ഉപഭോഗവും വിൽപനയും ക്രമാതീതമായി വർധിച്ചു. ആരോഗ്യമുള്ള സമൂഹത്തി​െൻറ നിർമിതിക്കായി മുഴുവൻ ജനങ്ങളും മദ്യത്തിനും മയക്കുമരുന്നിനുെമതിരെ പ്രതിരോധം തീർക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തണൽ ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി ഡോ. എ.കെ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ. മൊയ്തു, ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ, ഡോ. റോയ് വിജയൻ, ഡോ. മിനി വാര്യർ എന്നിവർ സംസാരിച്ചു. ഡോ. പി.എൻ. സുരേഷ്കുമാർ, ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. സൊഹേബ് രാജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. െഎ.എം.എ കോഴിക്കോട് സെക്രട്ടറി ഡോ. അനീൻകുട്ടി സ്വാഗതവും തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ഡയറക്ടർ അമൃത്കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story