Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ ദിനത്തിൽ...

ലഹരിവിരുദ്ധ ദിനത്തിൽ കുന്ദമംഗലത്ത്​ വൻ മയക്കുമരുന്നു വേട്ട: 2000 ലഹരിഗുളികകളുമായി യുവാക്കൾ ​അറസ്​റ്റിൽ

text_fields
bookmark_border
ലഹരിവിരുദ്ധ ദിനത്തിൽ കുന്ദമംഗലത്ത്​ വൻ മയക്കുമരുന്നു വേട്ട: 2000 ലഹരിഗുളികകളുമായി യുവാക്കൾ ​അറസ്​റ്റിൽ
cancel
കുന്ദമംഗലം: ജില്ലയിൽ വിൽപനക്കായി കൊണ്ടുവന്ന 2000ത്തിലധികം ലഹരിഗുളികകളുമായി യുവാക്കൾ അറസ്റ്റിൽ. സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളുമായി കോട്ടാംപറമ്പ് സി.ഡബ്ല്യു.ആർ.ഡി.എം പരിസരത്തുനിന്ന് കുറ്റിച്ചിറ കാരാട്ടി വീട്ടിൽ ഫൈസൽ (28), കുറ്റിച്ചിറ എസ്.ബി ഹൗസിൽ സജാദ് (29) എന്നിവരാണ് ലഹരിവിരുദ്ധദിനമായ ചൊവ്വാഴ്ച പിടിയിലായത്. എസ്.ഐ കൈലാസ് നാഥി​െൻറ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസും കോഴിക്കോട് സിറ്റി ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എസ്.പി എന്ന പേരിലറിയപ്പെടുന്ന വീര്യംകൂടിയ വേദനസംഹാരിയായ സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളിക നഗരത്തിലെ വിദ്യാർഥികളും യുവാക്കളുമാണ് പ്രധാനമായും ലഹരിക്കായി ഉപയോഗിക്കുന്നത്. ഗന്ധമോ മറ്റോ ഇല്ലാത്തതിനാൽ ഇവ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ്. ചെറിയ അളവിൽ ഉപയോഗിച്ചു തുടങ്ങുന്ന പലരും ചുരുങ്ങിയ കാലത്തിനുള്ളിൽ അടിമകളാവുകയാണ്. ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങളാണ് ഇവർക്കനുഭവപ്പെടുക. വൃക്കസംബന്ധ അസുഖങ്ങൾക്കും സാധ്യതയുണ്ട്. ദിവസം 24 ഗുളികകൾ വരെ ഉപയോഗിക്കുന്നവർ നഗരത്തിലുള്ളതായി പൊലീസ് അറിയിച്ചു. 24 ഗുളികകൾ അടങ്ങിയ സ്ട്രിപ്പിന് 500 രൂപയാണ് ഇൗടാക്കുന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മൈസൂരുവിൽനിന്നാണ് ലഹരിഗുളികകൾ കേരളത്തിലെത്തിക്കുന്നതെന്നും ഇവർക്ക് എത്തിച്ചു നൽകുന്നവരെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും അേന്വഷണം ആരംഭിച്ചതായും നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജ് അറിയിച്ചു. മുമ്പ് നിരോധിത മരുന്നുകളുടെ പട്ടികയിൽ ഇല്ലാതിരുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസ് 2018 ഏപ്രിൽ 26നാണ് ട്രമഡോൾ ഷെഡ്യൂൾഡ് മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിനുശേഷമുള്ള നഗരത്തിലെ രണ്ടാമത്തെ വൻ ലഹരിവേട്ടയാണിത്. കഴിഞ്ഞ മാസം 1100 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരിഗുളികകളുമായി പരപ്പിൽ തങ്ങൾസ് റോഡ് സ്വദേശി ഇബ്രാഹിം ബാദുഷയെ പിടികൂടിയിരുന്നു. രണ്ടു മാസത്തിനകം 3152 ലഹരിഗുളികകളാണ് കോഴിക്കോട്ട് പിടിച്ചത്. കുന്ദമംഗലം സ്റ്റേഷനിലെ എ.എസ്.ഐ ബാബു പുതുശ്ശേരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ. ബാബു, സിവിൽ പൊലീസ് ഓഫിസർ ഇ. രജീഷ്, സിറ്റി ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ എം. മുഹമ്മദ് ഷാഫി, എം. സജി, കെ. രാജീവൻ, പി. അഖിലേഷ്, കെ.എ. ജോമോൻ, എൻ. നവീൻ, െക. പ്രപിൻ, എം. ജിനേഷ്, എ.വൈ. സുമേഷ്, കെ. ഷാഫി, കെ. സുജേഷ്, രമേഷ് ബാബു, കെ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story