Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി മേഖലയിൽ...

ആദിവാസി മേഖലയിൽ തൊഴിലുറപ്പിന് കൈത്താങ്ങായി കുടുംബശ്രീ

text_fields
bookmark_border
ആദിവാസി മേഖലയിൽ തൊഴിലുറപ്പിന് കൈത്താങ്ങായി കുടുംബശ്രീ
cancel
കൽപറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവർഗ മേഖലയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനു വേണ്ടി സംസ്ഥാന സർക്കാറി​െൻറ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ മുട്ടിൽ, പുൽപള്ളി, പനമരം പഞ്ചായത്തുകളിലാണ് പ്രാരംഭ ഘട്ടത്തിൽ കുടുംബശ്രീ എം.ജി.എൻ ആർ.ഇ.ജി.എ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആലോചന യോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഏറ്റവും കൂടുതൽ പേർ തൊഴിലുറപ്പിൽ രജിസ്റ്റർ ചെയ്യുകയും കുറച്ചുപേർ ജോലിക്കെത്തുകയും ചെയ്യുന്ന പഞ്ചായത്തുകളെയാണ് പദ്ധതി നടപ്പാക്കാനായി െതരഞ്ഞെടുത്തത്. നൂറ് തൊഴിൽ ദിനങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് മേഖലയിൽനിന്ന് പട്ടികവർഗ വിഭാഗക്കാർ കൊഴിഞ്ഞുപോകാൻ കാരണം സമയബന്ധിതമായി കൂലി നൽകാൻ കഴിയാത്തതിനാലാണ് എന്ന പഠനത്തി​െൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കോർപസ് ഫണ്ട് രൂപവത്കരിച്ച് തൊഴിലെടുക്കുന്ന ആഴ്ചയുടെ അവസാനംതന്നെ കുടുംബശ്രീ സി.ഡി.എസ് വഴി 250 രൂപ വീതം ദിവസക്കൂലി മുൻകൂർ ആയി അനുവദിക്കുകയും കേന്ദ്ര ഫണ്ട് വരുന്ന മുറക്ക് ബാക്കി തുക എ.ഡി.എസിന് അനുവദിച്ച് ഫണ്ട് തിരികെ കോർപസ് ഫണ്ടിലേക്ക് അടക്കുകയും ചെയ്യും. പഞ്ചായത്തിൽ സി.ഡി.എസ് തലത്തിൽ ഭരണസമിതി, എ.ഡി.എസുകൾ, എം.ജി.എൻ.ആർ.ഇ.ജി.എ ജീവനക്കാർ, തൊഴിലുറപ്പ് മേറ്റുമാർ, കുടുംബശ്രീ ആനിമേറ്റർമാർ, പട്ടികവർഗ െപ്രാമോട്ടർമാർ, തൊഴിലെടുക്കുന്ന പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് പദ്ധതിയെ കുറിച്ച് അവബോധം നൽകുന്ന പരിശീലനം ഉടൻ ആരംഭിക്കും. എം.ജി.എൻ.ആർ.ഇ.ജി.എ ജോയൻറ് േപ്രാഗ്രാം മാനേജർ പി.ജി. വിജയകുമാർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത പദ്ധതി വിശദീകരിച്ചു. എ.ഡി.എം കെ.എം. രാജു, കുടുംബശ്രീ എ.ഡി.എം.സി കെ.ടി. മുരളി ബ്ലോക്ക് -പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്ലാവിൻതൈകൾ നട്ടു പുൽപള്ളി: ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി പുൽപള്ളി സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ പുൽപള്ളി വിജയ എൽ.പി സ്കൂൾ അങ്കണത്തിൽ പ്ലാവിൻതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ.കെ. അബ്രഹാം നിർവഹിച്ചു. വി.എം. പൗലോസ്, എം.ടി. കരുണാകരൻ, മണി പാമ്പനാൽ, ടി.പി. മുകുന്ദൻ, സുജാത ദിലീപ്, ഫിലോമിന ജോണി, സിന്ധു, കെ.ടി. രമാദേവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story