Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:17 AM IST Updated On
date_range 27 Jun 2018 11:17 AM ISTകൊയിലാണ്ടി മീൻ മാർക്കറ്റ് വൃത്തിഹീനം; രോഗ ഭീഷണി ഉയർത്തുന്നു
text_fieldsbookmark_border
കൊയിലാണ്ടി: മീൻ മാർക്കറ്റ് പ്രവർത്തിക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ. മാർക്കറ്റ് പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി മഴയിൽ ജീർണിച്ച് ദുർഗന്ധം പരത്തുന്നു. പിന്നിലെ മലിനജലം തളംകെട്ടിക്കിടക്കുന്ന ഓവുചാലിൽ കൊതുകുകൾ പെരുകുന്നു. മാർക്കറ്റ് കിണർ ശുചീകരിച്ചിട്ട് കാലങ്ങളായി. കിണർവെള്ളത്തിൽ മാലിന്യങ്ങൾ കലരുന്നതായി ആരോപണമുണ്ട്. മാർക്കറ്റും പരിസരവും ശരിയായി ശുചീകരിക്കാറില്ല. അമ്പതോളം മത്സ്യവിൽപനക്കാർ മാർക്കറ്റിലുണ്ട്. രോഗാതുരമായ സാഹചര്യത്തിലാണ് ഇവർ തൊഴിൽ ചെയ്യുന്നത്. മാർക്കറ്റും പരിസരവും മലിനമായി കിടക്കുന്നത് സമീപത്തെ മറ്റു കച്ചവടക്കാരെയും ബാധിക്കും. മാർക്കറ്റ് കോംപ്ലക്സിലെ ശൗചാലയവും വൃത്തിഹീനമാണ്. പലതിനും വാതിലുകളും ഇല്ല. ടാങ്ക് പൊട്ടിക്കിടക്കുന്നു. മീൻ മാർക്കറ്റിലെയും കച്ചവട സ്ഥാപനങ്ങളിലെയും സ്ത്രീകൾ ഉൾെപ്പടെയുള്ളവർക്ക് ഉപയോഗിക്കാനുള്ളതാണ് ശൗചാലയം. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതിനാൽ പലരും മാർക്കറ്റിലേക്ക് വരാൻ മടിക്കുന്നു. മാർക്കറ്റും ശൗചാലയവും വൻ തുകക്ക് ലേലത്തിൽ നൽകുകയാണെങ്കിലും ശുചിയായി സൂക്ഷിക്കുന്നതിൽ അധികൃതർ ശ്രദ്ധ കാണിക്കുന്നില്ല. ആരോഗ്യത്തിന് ഹാനികരമാകുന്ന സൂക്ഷ്മാണുക്കളുടെ വിളനിലമായി മാറിയിരിക്കയാണ് മാർക്കറ്റ് പരിസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story