Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:12 AM IST Updated On
date_range 27 Jun 2018 11:12 AM ISTലഹരിവിരുദ്ധ ദിനം ആചരിച്ചു
text_fieldsbookmark_border
ഉേള്ള്യരി: ഗ്രാമപഞ്ചായത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഉേള്ള്യരി എ.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാമൻകുട്ടിയുടെ അധ്യക്ഷതയിൽ പ്രസിഡൻറ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. അത്തോളി എസ്.ഐ ആർ.എൻ. പ്രശാന്ത് ക്ലാസെടുത്തു. വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമഠത്തിൽ, വിമുക്തി കോഓഡിനേറ്റർ കെ.വി. അബ്ദുൽ മജീദ്, എ.എസ്.ഐ വി.പി. വിജയൻ, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ സി.കെ. ബാബുരാജൻ, എ. മനീഷ്, ഹെഡ്മാസ്റ്റർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. വി. റന ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി. ബ്രജേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story