Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിരമിച്ച അധ്യാപകരുടെ...

വിരമിച്ച അധ്യാപകരുടെ വക ശുദ്ധജല വിതരണ പദ്ധതി

text_fields
bookmark_border
വിരമിച്ച അധ്യാപകരുടെ വക ശുദ്ധജല വിതരണ പദ്ധതി
cancel
നാദാപുരം: നാദാപുരം സി.സി.യു.പി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച അധ്യാപകർ വിദ്യാർഥികൾക്കായി ശുദ്ധജല വിതരണ പദ്ധതി നടപ്പിൽ വരുത്തി. പദ്ധതിയുടെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു. കഴിഞ്ഞ വർഷം വിരമിച്ച അധ്യാപകരായ കെ. വേണുഗോപാലൻ, അനു പാട്യംസ്, സി. പുഷ്പവല്ലി, സി.എച്ച്. ശ്രീലത എന്നിവരാണ് പദ്ധതി സ്പോൺസർ ചെയ്തത്. വാർഡ് മെംബർ സുജിത പ്രമോദ്, മാനേജർ കെ. ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ബി. രവീന്ദ്രൻ, കെ. ഹേമചന്ദ്രൻ, കെ. വേണുഗോപാലൻ, കെ. അജിത്ത്, എം.എ. ലത്തീഫ്, രാമദാസൻ, ടി.കെ. രമേശൻ, വി. ഹരിദാസൻ എന്നിവർ പങ്കെടുത്തു. കവിത പ്രകാശനം പുറമേരി: പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിൽ പൂർവ വിദ്യാർഥി വൃന്ദ നമ്പ്യാരുടെ 'തീർഥാടനം' കവിത പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിൽ പ്രധാന അധ്യാപിക എം.കെ. ശോഭക്ക് നൽകി പുറമേരി പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ പ്രകാശനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ. ഗംഗാധരൻ അധ്യക്ഷ വഹിച്ചു. ബാലകൃഷ്ണൻ, വൃന്ദ നമ്പ്യാർ, ദിവ്യാ ദിനേശ്, രവി, പ്രഭാകരൻ, ശൈലജ റാണി, ഗിരിജ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എം.കെ. ശോഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story