Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:06 AM IST Updated On
date_range 27 Jun 2018 11:06 AM ISTലിനിയുടെ ഓർമക്ക് ആരോഗ്യ പുരസ്കാരം ഏർപ്പെടുത്തണമെന്ന്
text_fieldsbookmark_border
പേരാമ്പ്ര: നിപ രോഗ പ്രതിരോധ ചികിത്സക്കിടെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനിയുടെ സ്മരണക്ക് ആരോഗ്യ പുരസ്കാരം ഏർപ്പെടുത്തണമെന്ന് പേരാമ്പ്ര മേഖല റിട്ടയേഡ് കോർട്ട് സ്റ്റാഫ് അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. ഈ ആവശ്യത്തിലേക്ക് മുഴുവൻ ജീവനക്കാരും പെൻഷൻകാരും ഒരു ദിവസത്തെ വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സംഘടന നേതൃത്വത്തിനും സർക്കാറിനും നിവേദനം നൽകും. കല്ലോട് ഗോപാലൻ അധ്യക്ഷത വഹിച്ചു. ടി. ശ്രീധരൻ, എൻ.എം. രവി, സി.കെ. ചന്ദ്രൻ, ബാലക്കുറുപ്പ്, മുഹമ്മദ് മേലടി, പി. പപ്പൻ നായർ, വാസു കൊയിലാണ്ടി, പൊക്കൻ നാദാപുരം, പി.കെ. ബാലൻ നായർ, വി.കെ. പങ്കജം, കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു. പണിമുടക്ക് വിജയിപ്പിക്കുമെന്ന് മേപ്പയൂർ: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ, തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ജൂലൈ മൂന്ന് അർധരാത്രി മുതൽ മോട്ടോർ വാഹന തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുവാൻ മേപ്പയൂർ ഇന്ദിര ഭവനിൽ വെച്ച് നടന്ന മോട്ടോർ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി മേപ്പയൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. പി.സി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, സി.എം. സത്യൻ, സി.കെ. ലൈജു, കെ.കെ. ഷിജു, കെ.ടി. വിനോദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story