Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:06 AM IST Updated On
date_range 27 Jun 2018 11:06 AM ISTഅഗസ്ത്യൻമുഴിയിൽ നാല് കടകളിൽ കള്ളൻ കയറി: 55,000 രൂപ മോഷണംപോയി
text_fieldsbookmark_border
മുക്കം: അഗസ്ത്യൻമുഴിയിൽ നാല് കടകളിൽ കള്ളൻ കയറി. 55,000 രൂപ മോഷണംപോയി. കോട്ടമ്മൽ സ്റ്റീൽസ്, ഹൈവേ ഫാൻസി സ്േറ്റഷനറി, മൊബൈൽ സിറ്റി, ആർ.എം.എസ് അലൂമിനിയം ഡോർ എന്നീ കടകളിലെ പൂട്ടകൾ തകർത്താണ് കള്ളൻ അകത്തുകയറിയത്. കോട്ടമ്മൽ സ്റ്റീൽസ് കടയിലെ മേശയിൽ സൂക്ഷിച്ച 55,000 രൂപയാണ് കവർന്നത്. മറ്റു കടകളിൽനിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടകരയിൽനിന്നുള്ള വിരലടയാള വിദഗ്ധർ, ബാലുശ്ശേരിയിൽനിന്നുള്ള പൊലീസ് നായും സംഭവസ്ഥലങ്ങളിലെത്തി പരിശോധന നടത്തി. മൂക്കം പൊലീസ് കേസെടുത്ത് അന്വേഷണം ഉർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story