Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:03 AM IST Updated On
date_range 27 Jun 2018 11:03 AM ISTരാമല്ലൂർ സ്കൂളിൽ 'എെൻറ ഭവനം ലഹരി മുക്തം' പദ്ധതി
text_fieldsbookmark_border
പേരാമ്പ്ര: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് രാമല്ലൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിെൻറ നേതൃത്വത്തിൽ 'എെൻറ ഭവനം ലഹരി മുക്തം' പദ്ധതിക്ക് തുടക്കമായി. എൻ.കെ. സ്വപ്നേഷിെൻറ ഗൃഹാങ്കണത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിൽ പതിക്കാനുള്ള 'എെൻറ ഭവനം ലഹരി മുക്തം' സ്റ്റിക്കർ പി.ടി.എ പ്രസിഡൻറ് യു.കെ. ശശികുമാർ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ് കൺവീനർ വിശാൽ ജി. ശശികുമാർ പദ്ധതി വിശദീകരിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. ക്ലബുകൾ, കടകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണവും നടന്നു. എം. സുരേന്ദ്രൻ, എം.സി. സുകുമാരൻ, സി. ഗംഗാധരൻ, പി.ടി.കെ. പുഷ്പ, വി.പി. അബ്ദുൽ ബാരി, പി. അനുശ്രീ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story