Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 11:05 AM IST Updated On
date_range 25 Jun 2018 11:05 AM ISTഅന്തിയുറങ്ങാൻ വീടില്ല; ശാന്തയും കുടുംബവും താമസിക്കുന്നത് വാട്ടർ ടാങ്കിനു താഴെ
text_fieldsbookmark_border
കൽപറ്റ: വീട് നിർമിക്കാൻ അധികൃതർ കനിഞ്ഞില്ലെങ്കിലും അന്തിയുറങ്ങാൻ ഒരിടം വേണമല്ലോ. പൊതു വാട്ടർ ടാങ്കിനു താെഴ പ്ലാസ്റ്റിക്കും ഓലയും മറച്ചുകെട്ടി അവർ ഒരു വീെടാരുക്കി. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെങ്കിലും വർഷങ്ങളായി ഇവിടെ കഴിയുകയാണിവർ. പനമരം പഞ്ചായത്തിലെ നീരുട്ടാടി മുരിങ്ങമറ്റം നാലു സെൻറ് കോളനിയിലെ ശാന്തയും കുടുംബവുമാണ് വാട്ടർ ഷെഡിൽ കഴിയുന്നത്. ഭൂരഹിതയായ ശാന്ത പലതവണ വീടിന് അപേക്ഷിച്ചിട്ടും അധികൃതർ കണ്ണു തുറന്നിട്ടില്ല. മറ്റു മാർഗങ്ങളൊന്നുമില്ലാതായതോടെയാണ് ഇവർ കോളനിക്ക് സമീപത്തെ പൊതു വാട്ടർ ടാങ്കിന് താഴെ അന്തിയുറങ്ങാൻ ഇടം കണ്ടെത്തിയത്. ഭർത്താവ് മണിയും മകളുമടങ്ങുന്ന കുടുംബത്തിന് വീടിെൻറ അഭാവം മൂലം റേഷൻ കാർഡ് അടക്കമുള്ള രേഖകളുമില്ല. അരി, മെണ്ണണ്ണ അടക്കമുള്ള അവശ്യവസ്തുകൾക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ട ഗതിയാണ്. വൈദ്യുതിയില്ലാത്തതിനാൽ രാത്രി ഇരുട്ടിലാണിവർ. നീരുട്ടാടി മുരിങ്ങമറ്റം നാല് സെൻറ് കോളനിയിൽ ഏഴ് വീടുകളിലായി ഒമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏതു നിമിഷവും പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വീടുകളിലാണ് ഇവർ കഴിയുന്നത്. കുടിവെള്ള പ്രശ്നവും ടോയ്ലറ്റിെൻറ അഭാവവും മൂലം ദുരിതം പേറുന്ന ഇവിടത്തെ കുടുംബങ്ങൾക്ക് നേരെ അധികൃതർ കണ്ണടക്കുകയാണ്. SUNWDL14 അന്തിയുറങ്ങാൻ വീടില്ലാത്തതിനാൽ താമസിക്കുന്ന വാട്ടർ ടാങ്ക് ഷെഡിനു മുന്നിൽ ശാന്ത ആറാംമൈൽ റോഡിനു നടുവിലെ കുഴിയടക്കാൻ നടപടിയില്ല * ഗതാഗത തടസ്സത്തിന് കാരണമാകുന്നു അഞ്ചുകുന്ന്: ജലനിധി പദ്ധതിക്കുവേണ്ടി റോഡിനു നടുവിലെടുത്ത കുഴി അപകടം വിളിച്ചുവരുത്തുന്നു. പനമരം-മാനന്തവാടി റോഡിൽ ആറാംമൈലിൽ പൈപ്പിടാൻ വേണ്ടിയെടുത്ത കുഴിയാണ് അപകട ഭീഷണിയുയർത്തുന്നത്. ഭാരംവഹിച്ച് വരുന്ന ലോറികളും കെ.എസ്.ആർ.ടി.സി ബസുകളും മറ്റു വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡാണിത്. ഗതാഗത തടസ്സത്തിനും കുഴി കാരണമാകുന്നു. കുഴിയടച്ച് റോഡ് നന്നാക്കുന്നതിന് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അഞ്ചുകുന്നിൽ നടപ്പാക്കുന്ന ജലനിധി പദ്ധതിക്കുവേണ്ടിയാണ് മൂന്നു മാസം മുമ്പ് റോഡിനു കുറുകെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചത്. അടക്കുന്നതിനുള്ള നടപടികളുണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ തെങ്ങുപട്ടകൊണ്ട് കുഴി താൽക്കാലികമായി അടച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പനമരം-മാനന്തവാടി റൂട്ടിലെ അപകടസാധ്യതയുള്ള മൊക്കം ഇവിടെ അടുത്താണ്. മൂന്നോളം മഖാമുകളും നല്ല കയറ്റിയിറക്കമുള്ള കൊടുംവളവുകളുമുണ്ട്. പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് ആറാംമൈൽ മഹല്ല് നിവാസികൾ. SUNWDL13 ആറാംമൈൽ റോഡിന് നടുവിലെ കുഴി ഹജ്ജ്്് ക്യാമ്പ്്് വെങ്ങപ്പള്ളി: ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ഹജ്ജ്് ക്യാമ്പ് ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുമണിവരെ നടക്കും. സമസ്ത ജില്ലാ പ്രസിഡൻറ്് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന െസക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകും. പാണക്കാട് ശഹീറലി ശിഹാബ് തങ്ങൾ പ്രാർഥനക്കു നേതൃത്വം നൽകും. ശിഹാബുദ്ദീൻ തങ്ങൾ, ജഅ്ഫർ ഹൈതമി, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, എസ്. മുഹമ്മദ് ദാരിമി, മുഹമ്മദ് കുട്ടി ഹസനി, അയ്യൂബ് മാസ്റ്റർ, പി.സി. ഇബ്റാഹീം ഹാജി, ഉസ്മാൻ കാഞ്ഞായി തുടങ്ങിയവർ സംബന്ധിക്കും. അറവുമാലിന്യം നിക്ഷേപിക്കാൻ ശ്രമം: നാട്ടുകാർ വാഹനം തടഞ്ഞു; നാലുപേർക്കെതിരെ കേസ് പനമരം: മലപ്പുറം ജില്ലയിൽനിന്നുള്ള അറവുമാലിന്യം പനമരം പരിയാരത്ത് നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർമാരായ ജിതിൻ, മുഷ്ബിർ, സ്ഥലമുടമ ലക്കിടി പാലക്കുന്നിൽ ശശിധരൻ, ഏജൻറ് കണിയാമ്പറ്റ സ്വദേശി കൃഷ്ണൻ എന്നിവർക്കെതിരെ പനമരം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് ശശിധരെൻറ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ രണ്ട് മിനി ലോറികളിലെത്തിച്ച കശാപ്പ് അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ ശ്രമം നടന്നത്. ലോറികളിൽനിന്ന് ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാരിൽ ചിലർ ലോറി പരിശോധിച്ചപ്പോഴാണ് അറവുമാലിന്യമാണെന്ന് തെളിഞ്ഞത്. ഏതാനും ദിവസം മുമ്പ് ഈ സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കൽ നടത്തിയിരുന്നു. അന്ന് നാട്ടുകാരിൽ ചിലർ അന്വേഷിച്ചപ്പോൾ കൃഷിക്കാവശ്യമായ വളവും മറ്റും സംഭരിക്കാനുള്ള ഒരുക്കമാണെന്നായിരുന്നു മറുപടി. ഇതിനിടയിൽ ലോറികൾ പല തവണ വന്നുപോകുകയും ചെയ്തു. വയനാട് ചുരം ബ്ലോക്കായതാണ് മാലിന്യവുമായെത്തിയവർക്ക് ഇത്തവണ വിനയായത്. ഉദ്ദേശിച്ച സമയത്ത് ലോറികൾക്ക് എത്താനായില്ല. ഇതോടെ ലോറികളിൽനിന്ന് ദുർഗന്ധമുണ്ടായി. അറവുമാലിന്യം ഒരു മാസം നിക്ഷേപിക്കാൻ 15000 രൂപയാണ് സ്ഥലമുടമയ്ക്ക് കൊടുത്തിരുന്നത്. മാസങ്ങളായി മാലിന്യനിക്ഷേപം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ലോറിയും മാലിന്യവും കൊണ്ടുവന്നിടത്തുതന്നെ എത്തിക്കാനാണ് പൊലീസ് നിർദേശം നൽകിയത്. വാഹനങ്ങളുടെ രേഖകളെല്ലാം വാങ്ങിവെച്ചു. രണ്ട് ദിവസത്തിനുള്ളിൽ ലോറികൾ പനമരത്തെത്തിക്കണം. SUNWDL15 പനമരത്ത് മാലിന്യവുമായി എത്തിയ ലോറികൾ SUNWDL16 മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമത്തെ തുടർന്ന് തടിച്ചുകൂടിയ നാട്ടുകാർ വിവാഹം തരുവണ: പി.കെ. മുഹമ്മദ്-ആരിഫ എന്നിവരുടെ മകൾ ജസ്നയും പീച്ചംകോട് എടവട്ട സൂപ്പിഹാജി-സുഹറ എന്നിവരുടെ മകൻ ജലീലും വിവാഹിതരായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story