Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:17 AM IST Updated On
date_range 23 Jun 2018 11:17 AM ISTനിപ ബാധിച്ച് മരിച്ച രാജെൻറ വീട് അപകടാവസ്ഥയിൽ
text_fieldsbookmark_border
പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ് മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടമ്പള്ളി മീത്തൽ രാജെൻറ കുടുംബം താമസിക്കുന്ന വീട് ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ്. തുടർച്ചയായുണ്ടായ കനത്ത മഴയിൽ വീടിെൻറ മുറ്റത്തെ മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. രാജെൻറ സഹോദരി ജാനു താമസിക്കുന്ന വീട്ടുമുറ്റത്തേക്കാണ് മണ്ണ് വീണത്. ഈ വീടും അപകടാവസ്ഥയിലാണ്. രാജെൻറ ഭാര്യയും അമ്മയും വിദ്യാർഥികളായ രണ്ട് പെൺമക്കളുമാണ് വീട്ടിലുള്ളത്. മഴ ശക്തമായി പെയ്യുന്നതോടെ ഭയത്തോടെയാണ് കുടുംബം ഇവിടെ താമസിക്കുന്നത്. ഇവരെ ഉടൻതന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നും രാജെൻറ വിധവക്ക് സർക്കാർ ജോലി നൽകണമെന്നും റേഷൻ കാർഡ് അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റണമെന്നും സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ, പീറ്റർ കിങ്ങിണിപ്പാറ, എ.കെ. പ്രേമൻ, വിനു മ്ലാക്കുഴി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story