Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:15 AM IST Updated On
date_range 23 Jun 2018 11:15 AM ISTഹരിതഗ്രാമം പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
വടകര: വില്യാപ്പള്ളി മയ്യന്നൂര്‍ എം.സി.എം യു.പി. സ്കൂളില്‍ നടപ്പാക്കുന്ന 'അയല്‍പക്കത്തൊരു വേപ്പിന്‍തൈ' ഹരിതഗ്രാമം പദ്ധതിക്ക് തുടക്കമായി. സ്കൂളിന് സമീപമുള്ള കോടിയത്ത് താഴെക്കുനി കമലക്ക് നല്‍കി വരയാലില്‍ കുഞ്ഞബ്ദുല്ല, ഒ.പി. കുമാരന്‍, സൂപ്പി കക്കാട്ട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. ഹസൻ, ടി. ജമാലുദ്ദീൻ, സി.വി. ശരീഫ്, എൻ. കുഞ്ഞമ്മദ്, എം.ടി. നാസർ, കെ. ജുനൈദ്, ജസ്ന, ദിവ്യ എന്നിവര്‍ സംബന്ധിച്ചു. ജലശ്രീ ക്ലബുകൾ രൂപവത്കരിക്കുന്നു വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 14 സ്കൂളുകളില്‍ ജലസംരക്ഷണ പ്രവര്‍ത്തനത്തിെൻറ ഭാഗമായി കുട്ടികളില്‍ ജലസാക്ഷരത ഉണ്ടാക്കാന്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ജലശ്രീ ക്ലബുകൾ രൂപവത്കരിക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യോഗം സി.സി.ഡി.യു ഡയറക്ടര്‍ ഡോ. സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. ജലനിധി റീജനല്‍ കോഒാഡിനേറ്റര്‍ ഒ.പി. അബ്രഹാം പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് റീന രയരോത്ത്, ജാസ്മിന കല്ലേരി, സലാം, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂതന പദ്ധതിക്ക് ജില്ലതല സമിതിയില്‍നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. മുഴുവന്‍ കിണറുകളും ഓഡിറ്റ് നടത്തി. 'കുടിനീര്‍ തെളിനീര്‍' പദ്ധതി പ്രകാരം 5000 കിണറുകളിൽ സി.സി.ഡി.യു നല്‍കിയ കിറ്റ് പ്രകാരം ജലപരിശോധന നടത്തി. ചരമ ദിനാചരണം 25ന് വടകര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.എൽ.എയും റൂറല്‍ ബാങ്ക് സ്ഥാപകനുമായ എം. കൃഷ്ണെൻറ ചരമ ദിനാചരണം ഈ മാസം 25ന് വൈകീട്ട് നാലിന് എടോടി ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story