Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി മണ്ഡലത്തിലെ...

കുറ്റ്യാടി മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിക്കുന്നു

text_fields
bookmark_border
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് ജേതാക്കളെയും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അനുമോദിക്കുന്നു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വിജയിച്ചവര്‍ക്കും കുറ്റ്യാടി മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ മണ്ഡലത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും അപേക്ഷ നല്‍കാം. മാര്‍ക്ക് ലിസ്റ്റി​െൻറ കോപ്പിയും ഫോട്ടോയും അടങ്ങിയ അപേക്ഷ ജൂണ്‍ 30നകം ആയേഞ്ചരിയിലെ ക്യാമ്പ് ഓഫിസില്‍ എത്തിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കോഓഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9544161616, 9846322926. ലോകകപ്പ് ഫുട്ബാള്‍ ക്വിസ് വടകര: കസ്റ്റംസ് േറാഡ് തീരം കലാകായിക വേദി സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ക്വിസ് മത്സരം 24ാം തീയതി ഞായറാഴ്ച രാവിലെ ആവിക്കല്‍ എസ്ബി സ്കൂളില്‍ നടക്കും. പ്രായപരിധിയില്ല. പെങ്കടുക്കാന്‍ താല്‍പര്യമുള്ളവര്‍ രാവിലെ 10ന് സ്കൂള്‍ ഹാളില്‍ എത്തണമെന്ന് വേദി ഭാരവാഹികള്‍ അറിയിച്ചു. പരിപാടികള്‍ ഇന്ന് വടകര നഗരസഭ സാംസ്കാരിക നിലയം: കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം: സെമിനാര്‍ -4.00 വടകര എടോടി റിംസ് കോളജ്: 'ജ്യോതിസ്' പ്രവേശന പരീക്ഷ -2.00 എം.സി.എ. പ്രവേശനം: സമ്പര്‍ക്ക ക്ലാസ് 27ന് വടകര: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള എം.സി.എ കോഴ്സ് സംബന്ധിച്ചുള്ള സംശയ ദൂരീകരണവും എന്‍ട്രന്‍സ് പരീക്ഷ മെറ്റീരിയല്‍ വിതരണവും കുറുന്തോടിയിലുള്ള കോളജ് ഓഫ് എൻജിനീയറിങ് വടകരയില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഈ മാസം 27നാണ് സമ്പര്‍ക്ക ക്ലാസ്. ജൂലൈ ഒന്നിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍.ബി.എസ് സ​െൻറര്‍ നടത്തുന്ന ഓള്‍ കേരള എം.സി.എ, െറഗുലര്‍, ലാറ്ററല്‍ എന്‍ട്രി പരീക്ഷയെപ്പറ്റിയും എം.സി.എ പ്രവേശനത്തെക്കുറിച്ചും വിശദവിവരങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cev.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകേയാ 9495903733, 0296 2536125 നമ്പറില്‍ ബന്ധപ്പെടുകേയാ ചെയ്യാം. ബി.ടെക് സംവരണ സീറ്റിന് അപേക്ഷിക്കാം വടകര: സംസ്ഥാന സഹകരണ വകുപ്പിനു കീഴിലുള്ള കേപ്പി‍​െൻറ വിവിധ കോളജുകളില്‍ ബി.ടെക് ഒന്നാം വര്‍ഷ കോഴ്സിലേക്ക് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കള്‍ക്ക് സംവരണം ചെയ്ത 10 ശതമാനം സീറ്റുകളിലേക്ക് 23ന് മുമ്പ് അപേക്ഷിക്കണം. പ്രവേശന കമീഷണര്‍ തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നുമായിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cev.ac.in എന്ന സൈറ്റിേലാ 9495903733, 0296 2536125 നമ്പറിലോ ബന്ധപ്പെടാം. ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം വടകര: 2018 സെഷനിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ര്ടീഷന്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ www.itiadmissionkerala.org എന്ന വെബ്സൈറ്റില്‍ ഈ മാസം 30വരെ ഓണ്‍ലൈനായി ഫയല്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷയുടെ പ്രിൻറ് എടുത്ത് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏതെങ്കിലും ഐ.ടി.ഐയില്‍ ജൂൈല മൂന്നിനു മുമ്പ് ഫീസ് സഹിതം സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story