Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫണ്ടുണ്ടായിട്ടും...

ഫണ്ടുണ്ടായിട്ടും കിഴിഞ്ഞാണ്യം കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പായില്ല

text_fields
bookmark_border
പേരാമ്പ്ര: എം.പി ഫണ്ടിൽനിന്നുള്ള 40 ലക്ഷത്തോളം രൂപയുണ്ടായിട്ടും പേരാമ്പ്ര കിഴിഞ്ഞാണ്യം സെറ്റിൽമ​െൻറ് കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. കിണർ നിർമിക്കാനുള്ള സ്ഥലം ലഭ്യമല്ലാത്തതാണ് കുടിവെള്ള പദ്ധതി തുടങ്ങാൻ തടസ്സമായതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് കോളനി നവീകരണത്തിനുവേണ്ടി എം.പിമാർക്ക് അനുവദിച്ച സ്വയംപര്യാപ്ത ഗ്രാമം പദ്ധതിപ്രകാരം പേരാമ്പ്ര കിഴിഞ്ഞാണ്യം സെറ്റിൽമ​െൻറ് കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 60 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പത്രക്കുറിപ്പിൽ അറിയിച്ചു. 40ഓളം കുടുംബങ്ങൾ താമസിക്കുന്ന സെറ്റിൽമ​െൻറ് കോളനിയിലെ മുഴുവൻ റോഡുകളും നടപ്പാതകളും നവീകരിച്ച് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞു. 51 ലക്ഷം വിനിയോഗിച്ച് റോഡുകളും ഒമ്പത് ലക്ഷം െചലവഴിച്ച് അഞ്ച് പുതിയ നടപ്പാതകളുമാണ് പൂർത്തീകരിച്ചത്. പൂർത്തിയാക്കിയ പദ്ധതിക്ക് മോണിറ്ററിങ് കമ്മിറ്റി അംഗീകാരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story