Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുറമേരി-ചാലപ്പുറം റോഡ്...

പുറമേരി-ചാലപ്പുറം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് 40 വർഷം കഴിഞ്ഞു

text_fields
bookmark_border
നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ അതിർത്തി പങ്കിടുന്ന പുറമേരി-ചാലപ്പുറം റോഡ് തകർന്നിട്ട് 40 വർഷം. 50 വർഷം പഴക്കമുള്ള റോഡ് ആകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. റോഡ് നന്നാക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും രാഷ്ട്രീയ പാർട്ടികളും, ജനപ്രതിനിധികളും പൊതുജനങ്ങൾക്ക് ഉറപ്പ് കൊടുക്കാറുണ്ടെങ്കിലും റോഡിന് ഇതുവരെ ശാപമോക്ഷമായില്ല. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കാൻറീന് പിൻവശത്ത് വടകര-തൊട്ടിൽ പാലം സംസ്ഥാനപാതയോട് ചേർന്നാണ് റോഡ് കിടക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുന്ന റോഡാണിത്. ഏതാണ്ട് അരകിലോമീറ്റർ ദൂരത്തിൽ കുത്തനെയുള്ള കയറ്റമാണ്. ഇത്രയുംഭാഗം മെറ്റൽ ചെയ്ത് താറിടുകയാണെങ്കിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ഏതെങ്കിലും വികസന ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ കഴിയുമെങ്കിലും റോഡ് നന്നാക്കാൻ ഭരണ സമിതി തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story