Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:15 AM IST Updated On
date_range 23 Jun 2018 11:15 AM ISTപരിസ്ഥിതി ക്വിസ്
text_fieldsbookmark_border
മേപ്പയൂർ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ യു.പി വിഭാഗം വിദ്യാർഥികൾക്കായി ജൂൺ 24 ഞായറാഴ്ച 11 മണിക്ക് കീഴരിയൂർ വിക്ടോറിയ കോളജിൽ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർഥികൾ വായനശാലയിലോ കോളജ് ഓഫിസിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 9446252517, 9526430124. ഉന്നത വിജയികളെ അനുമോദിച്ചു മേപ്പയൂർ: നിടുമ്പൊയിൽ എ.സി.കെ.എം ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ, എൽ.എസ്.എസ് വിജയികൾ എന്നിവരെ അനുമോദിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ടി.പി. പുഷ്പലത അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.എം. വിനോദ് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ, കെ.ടി.കെ. പ്രഭാകരൻ, പി. കുഞ്ഞമ്മദ്, നടുവിലക്കണ്ടി ബാലൻ, കെ.എം. അസീസ്, എ.സി. റിയാസ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഇ. ബാബു സ്വാഗതവും വി.സി. ഷാജി നന്ദിയും പറഞ്ഞു. മേപ്പയൂരിൽ പൊതുശൗചാലയം അടഞ്ഞുകിടക്കുന്നു; നാട്ടുകാർ ദുരിതത്തിൽ മേപ്പയൂർ: മേപ്പയൂരിലെ പൊതുശൗചാലയം അടച്ചിട്ടതുകാരണം പൊതുജനം ദുരിതത്തിൽ. നെല്യാടി റോഡിൽ ബസ് സ്റ്റാൻഡിന് സമീപം പഞ്ചായത്ത് അധീനതയിലുള്ള ശൗചാലയമാണ് അടച്ചിട്ടത്. സെപ്റ്റിക് ടാങ്ക് ലീക്കായതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവർത്തിക്കുന്നതല്ല എന്നുള്ള നോട്ടീസ് ചുമരിൽ പതിച്ചിട്ടുണ്ട്. മേപ്പയൂർ ടൗണിലെ വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, യാത്രക്കാർ, ടൗണിൽ വരുന്ന പൊതുജനങ്ങൾ എന്നിവർ പ്രാഥമിക കർമങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണ്. പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story