Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ് പ്രതിഷേധം:...

യു.ഡി.എഫ് പ്രതിഷേധം: കട്ടിപ്പാറയില്‍ രക്ഷാപ്രവര്‍ത്തക അനുമോദനം മാറ്റിവെച്ചു

text_fields
bookmark_border
താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള അനുമോദന യോഗം യു.ഡി.എഫ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തില്‍ രക്ഷാപ്രവര്‍ത്തകരെ അനുമോദിക്കാന്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും എത്തുമെന്നായിരുന്നു ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ദുരന്തത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ട് മതി അനുമോദന പരിപാടിയെന്ന് യു.ഡി.എഫ് നിലപാടെടുത്തതോടെയാണ് പരിപാടി നിര്‍ത്തിവെച്ചത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. യു.ഡി.എഫ് നേരത്തേ തീരുമാനിച്ചപ്രകാരം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. കൈമെയ്മറന്ന്് പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും അനവസരത്തില്‍ അനുമോദനം നടത്തുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പ്രേംജി ജെയിംസ്, ഒ.കെ.എം. കുഞ്ഞി, ഹാരിസ് അമ്പായത്തോട്, മുഹമ്മദ് മോയത്ത്, അനില്‍ ജോര്‍ജ്, സലീം പുല്ലടി, ഒ.കെ. റംല, ബീന ജോര്‍ജ്, അബ്ദുല്‍ അസീസ്, മുഹമ്മദ് ഷാഹിം ഹാജി, വത്സമ്മ അനിൽ, അഷ്്‌റഫ് പൂലോട്, ഷാഫി സക്കരിയ്യ, ഷമീര്‍ മോയത്ത്, മുജീബ് വേണാടി, ഷംസീര്‍ കന്നൂട്ടിപ്പാറ, കുഞ്ഞാലി ചമല്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story