Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:08 AM IST Updated On
date_range 23 Jun 2018 11:08 AM ISTകുറ്റ്യാടി റിവർ റോഡിൽ ദുരിതം
text_fieldsbookmark_border
വ്യാപാരവസ്തുക്കൾ റോഡിൽ കുറ്റ്യാടി: ടൗണിലെ പ്രധാന വ്യാപാരകേന്ദ്രമായ റിവർ റോഡിൽ ദുരിതം. മറ്റു റോഡുകളെല്ലാം പി.ഡബ്ല്യു.ഡി അധീനതയിലാവുമ്പോൾ ഇത് ഗ്രാമപഞ്ചായത്തിെൻറ കീഴിൽ വികസനമില്ലാതെ അവഗണനയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ് ചളിക്കളമായി. ഓവുചാലില്ലാത്തതിനാൽ മഴവെള്ളം വാർന്നുപോകാതെ കെട്ടിക്കിടക്കുന്നു. പൈപ്പ് ലൈൻ കൂടിയായതിനാൽ പൈപ്പ് പൊട്ടൽ സ്ഥിരമാണ്. പൊട്ടൽ കാരണം റോഡ് പലഭാഗത്തും തകർന്നുകിടപ്പാണ്. എല്ലാ സ്ഥലത്തും ഓവില്ല. ഉള്ളവക്കാവെട്ട സ്ലാബുമില്ല. സ്ലാബിട്ട ഭാഗങ്ങൾ വ്യാപാരികൾ അധീനപ്പെടുത്തി സാധനങ്ങൾ സൂക്ഷിക്കുകയാണ്. ചിലരുടെ വ്യാപാരം റോഡിലേക്കും നീണ്ടിട്ടുണ്ട്. പൊതുമരാമത്ത് റോഡല്ലാത്തതിനാൽ കൈയേറ്റത്തിനെതിരെ പൊലീസ് നടപടിയുണ്ടാവാറില്ല. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും വ്യാപാരവസ്തുക്കളും കാരണം റോഡിൽ വാഹനങ്ങൾ എപ്പോഴും കുരുങ്ങുന്നു. ചരക്കിറക്കുന്ന വലിയ ലോറികളുടെ സ്ഥിരം സാന്നിധ്യം കൂടിയായതോടെ സ്ഥിതി രൂക്ഷമാകും. മിനിറ്റുകൾ വേണം ഇതിലെ കടന്നുപോകണമെങ്കിൽ. മാവേലി സ്റ്റോർ, മത്സ്യമാർക്കറ്റ് എന്നിവ ഈ ഭാഗത്തായതിനാൽ എപ്പോഴും ജനത്തിരക്കാവും. ആധുനിക രീതിയിൽ റോഡ് നവീകരിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് ഏറെ കാലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story