Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഉരുൾപൊട്ടൽ...

'ഉരുൾപൊട്ടൽ കുടുംബങ്ങൾക്ക് വീടും ധനസഹായവും ലഭ്യമാക്കണം'

text_fields
bookmark_border
നാദാപുരം: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കും വീടുകൾ പൂർണമായി തകർന്നവർക്കും 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരുടെ 56 ഏക്കർ കൃഷിസ്ഥലവും ഉപജീവനമാർഗമായിരുന്ന 1260 തെങ്ങ്, 510 കവുങ്ങ്, 320 വാഴ, 900 റബർ, കുരുമുളക്, ജാതി, കശുമാവ് തുടങ്ങിയവയും നശിച്ചു. കാർഷിക മേഖലയായ കട്ടിപ്പാറ പഞ്ചായത്തിലുണ്ടായ കൃഷിനാശങ്ങൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളണം. ഉരുൾപൊട്ടലിൽ കട്ടിപ്പാറ പഞ്ചായത്തിൽ സ്പെഷൽ പാക്കേജ് ഏർപ്പെടുത്തുക, കൃഷി നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭൂമി നഷ്ടപ്പെട്ടവർക്ക് തത്തുല്യമായി കൃഷിക്ക് അനുയോജ്യമായ ഭൂമി പതിച്ചുനൽകുക, മണ്ണൊലിപ്പുമൂലം നശിച്ചുപോയ കൃഷിഭൂമി ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, കർഷകരെ പുനരധിവസിപ്പിക്കുക, മേഖലയിലെ അനിയന്ത്രിത ഖനനങ്ങൾ അവസാനിപ്പിക്കുക, മുഖ്യമന്ത്രി ദുരിതമേഘല സന്ദർശിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷകസംഘം കോഴിക്കോട് ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ഡോ. എം.കെ. മുനീർ എന്നിവർക്ക് നിവേദനം നൽകി. നിവേദകസംഘത്തിൽ എം.എൽ.എ ടി. ഉബൈദുല്ല, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഹമ്മദ് പുന്നക്കൽ, സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുറഹിമാൻ, ജില്ല പ്രസിഡൻറ് ഒ.പി. മൊയ്തു, ജന. സെക്രട്ടറി നസീർ വളയം, പി. ബീരാൻകുട്ടി, പി.കെ. മൊയ്തീൻ ഹാജി എന്നിവർ സംബന്ധിച്ചു. നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗ് നൽകി വളയം: ചുഴലി ഗവ. എൽ.പി സ്കൂളിൽ നിർധന വിദ്യാർഥികൾക്ക് ഷാർജ കെ.എം.സി.സി വക സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് ടി.കെ. അബ്ബാസ് ഹെഡ്മാസ്റ്റർ കെ. പ്രഭാകരന് കൈമാറി. നാദാപുരം പ്രസ്ക്ലബ് പ്രസിഡൻറ് എം.കെ. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.പി. പ്രകാശൻ അധ്യക്ഷനായി. ഹാരിസ് കോമത്ത്, കുഞ്ഞാലി കുറുവയിൽ, കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story