Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:05 AM IST Updated On
date_range 23 Jun 2018 11:05 AM ISTകാഷ് അവാർഡ് വിതരണവും അനുമോദനവും
text_fieldsbookmark_border
നാദാപുരം: മുൻ എം.എൽ.എയും സഹകാരിയും എടച്ചേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന ഇ.വി. കുമാരെൻറ സ്മരണക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയാണ് എടച്ചേരി സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചത്. ജില്ല പഞ്ചായത്ത് അംഗം പി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ, വൈസ് പ്രസിഡൻറ് കെ.ടി.കെ. ഷൈനി, ഒ.പി. നിധീഷ്, ടി.കെ. മോട്ടി, പി. രാജ് കുമാർ, എം. വേണുഗോപാലക്കുറുപ്പ്, വി. കുഞ്ഞിക്കണ്ണൻ, എം.കെ. പ്രേംദാസ്, സി. സുരേന്ദ്രൻ, ടി.കെ. അമ്മദ്, കെ.പി. ഗോപാലൻ, രാജീവ് വള്ളിൽ, സി.കെ. ദിനേശൻ, കെ.ടി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story