Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോട്ടർപട്ടിക...

വോട്ടർപട്ടിക പുതുക്കൽ; രാഷ്​ട്രീയ പാർട്ടികളുടെ യോഗം

text_fields
bookmark_border
കൊയിലാണ്ടി: 2019ൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പി​െൻറ മുന്നൊരുക്ക ഭാഗമായി 2019 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരെക്കൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ സ്പെഷൽ സമ്മറി റിവിഷൻ 2019 പ്രഖ്യാപിച്ചു. ഇതി​െൻറ ഭാഗമായി ബൂത്ത് പുനഃക്രമീകരണം, വോട്ടർ പട്ടികയിൽനിന്നും പേര് നീക്കംചെയ്യൽ, പേര് കൂട്ടിച്ചേർക്കൽ, പട്ടികയിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്തൽ എന്നീ പ്രക്രിയകൾ നടത്തുന്നു. 1300ൽ കൂടുതലുള്ള വോട്ടർമാരെ മറ്റ് ബൂത്തുകളിലേക്ക് മാറ്റി പുനഃക്രമീകരിക്കേണ്ടതി​െൻറ ഭാഗമായി താഴെ പട്ടികയിൽ പറയുന്ന തീയതിയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. ജൂൺ 23: പയ്യോളി, ഇരിങ്ങൽ (പയ്യോളി മുനിസിപ്പാലിറ്റി)-കൊയിലാണ്ടി നിയോജക മണ്ഡലം, ചങ്ങരോത്ത്, പാലേരി (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, ഉണ്ണികുളം, ശിവപുരം (ഉണ്ണികുളം വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 23: തിക്കോടി (തിക്കോടി ഗ്രാമ പഞ്ചായത്ത്)-കൊയിലാണ്ടി നിയോജക മണ്ഡലം, ചക്കിട്ടപാറ, പേരാമ്പ്ര, ചെമ്പനോട (ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, പനങ്ങാട്, കാന്തലാട്, കിനാലൂർ (പനങ്ങാട് ഗ്രാമപഞ്ചായത്ത് ഹാൾ)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 25: ചെങ്ങോട്ട്കാവ് (ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്) -ബാലുശ്ശേരി നിയോജക മണ്ഡലം, കൂത്താളി (കൂത്താളി ഗ്രാമ പഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, കായണ്ണ (കായണ്ണ ഗ്രാമപഞ്ചായത്ത്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 25: പന്തലായനി, വിയ്യൂർ (കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാൾ)-കൊയിലാണ്ടി നിയോജക മണ്ഡലം, ചെറുവണ്ണൂർ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, കൂരാച്ചുണ്ട് (കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാൾ)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 26: ചേമഞ്ചേരി (ചേമഞ്ചേരി വില്ലേജ് ഒാഫിസ്)-കൊയിലാണ്ടി നിയോജക മണ്ഡലം, തുറയൂർ (തുറയൂർ വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം, കോട്ടൂർ, അവിടനല്ലൂർ (അവിടനല്ലൂർ വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 26: മൂടാടി (മൂടാടി ഗ്രാമപഞ്ചായത്ത് ഹാൾ)-കൊയിലാണ്ടി നിയോജക മണ്ഡലം, മേപ്പയൂർ, കൊഴുക്കല്ലൂർ (കൊഴുക്കല്ലൂർ വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം നടുവണ്ണൂർ (നടുവണ്ണൂർ വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 27: കീഴരിയൂർ (കീഴരിയൂർ വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം, അത്തോളി (അത്തോളി വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 27: അരിക്കുളം (അരിക്കുളം ഗ്രാമ പഞ്ചായത്ത്)-പേരാമ്പ്ര നിയോജക മണ്ഡലം, ഉള്ള്യേരി (ഉള്ള്യേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ)-ബാലുശ്ശേരി നിയോജക മണ്ഡലം-ഉച്ചക്ക് 2.30 ജൂൺ 28: നൊച്ചാട് (നൊച്ചാട് വില്ലേജ് ഒാഫിസ്)-പേരാമ്പ്ര നിയോജക മണ്ഡലം, ബാലുശ്ശേരി (ബാലുശ്ശേരി വില്ലേജ് ഒാഫിസ്)-ബാലുശ്ശേരി നിയോജക മണ്ഡലം-രാവിലെ 10.30 ജൂൺ 28: എരവട്ടൂർ, മേഞ്ഞാണ്യം (മേഞ്ഞാണ്യം വില്ലേജ് ഒാഫിസ്)-പോരാമ്പ്ര നിയോജക മണ്ഡലം-ഉച്ചക്ക് 2.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story