Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 10:59 AM IST Updated On
date_range 23 Jun 2018 10:59 AM ISTസ്കൂൾ റോഡിൽ മാലിന്യം കെട്ടിക്കിടക്കുന്നു; പ്രതിഷേധം വ്യാപകം
text_fieldsbookmark_border
കുറ്റ്യാടി: കുറ്റ്യാടി ഹയർസെക്കൻഡറി സ്കൂൾ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നതിൽ പ്രതിഷേധം വ്യാപകമായി. കുട്ടികൾക്ക് നടക്കാൻപറ്റാത്ത തരത്തിൽ സമീപ പറമ്പിൽനിന്ന് മാലിന്യം എത്തുന്നുവെന്നാണ് പരാതി. കഴിഞ്ഞ 20ന് കാലത്ത് കുട്ടികൾ എത്തിയപ്പോഴാണ് ദുർഗന്ധംവമിക്കുന്ന വെള്ളം കാണപ്പെട്ടത്. ഇതിൽ ചവിട്ടാതെ സ്കൂളിലെത്താൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നതെന്ന് അധ്യാപകർ പറഞ്ഞു. വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധച്ചങ്ങല കെട്ടി. പ്രസിഡൻറ് വൈ.എസ്. വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചു. കുട്ടികളിൽനിന്ന് ഒപ്പു ശേഖരണവും നടത്തി. സി. രാഹുൽ അധ്യക്ഷത വഹിച്ചു. എൻ.കെ. രാഹുൽ, യാസി മുഹമ്മദ്, കെ. നിജിൽ, എം.എസ്. അശ്വിൻ, കെ. ശ്രീനാഥ്, നെഫിൻ, കടാൾ മുഹമ്മദ്, റോഷൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story