Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 10:59 AM IST Updated On
date_range 23 Jun 2018 10:59 AM ISTചാലിയാറിൽ കരയിടിച്ചിൽ വ്യാപകം; പരിസരവാസികൾ ഭീതിയിൽ
text_fieldsbookmark_border
ചാലിയാറിൽ കരയിടിച്ചിൽ വ്യാപകം; പരിസരവാസികൾ ഭീതിയിൽ കൊടിയത്തൂർ: ചാലിയാറിെൻറ പല ഭാഗങ്ങളിലും പുഴയോര സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ മണ്ണിടിച്ചിൽ ഭീഷണി വ്യാപകം. കാലങ്ങളായി പ്രശ്നം വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയൊന്നും ഇല്ലെന്ന് ഭീഷണി നേരിടുന്ന കുടുംബങ്ങൾ പരാതിപ്പെടുന്നു. ചെറുവാടി തറമ്മൽ കുട്ടൂസയുടെയും കുടുംബത്തിെൻറയും പുരയിടം കാലങ്ങളായി അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ചാലിയാർ പുഴയിലെ കുത്തൊഴുക്ക് കാരണം വീടിനോട് ചേർന്ന 15 സെൻറ് സ്ഥലവും റോഡും പുഴയെടുത്തിരുന്നു. വർഷങ്ങളായി മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ പതിവാണ്. 15 വർഷത്തിലധികമായി പ്രശ്നപരിഹാരത്തിനായി കയറാത്ത ഓഫിസുകളിെല്ലന്ന് കുട്ടൂസ പറയുന്നു. കലക്ടർ മുതൽ ജനപ്രതിനിധികൾക്ക് വരെ ഇതിെൻറ ഭവിഷ്യത്ത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപ്പാടിയിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. വൻതോതിൽ മണലൂറ്റ് നടന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഏതുസമയവും കരയിടിയാൻ സാധ്യതയുണ്ട്. മണലെടുത്ത സ്ഥലമായതിനാൽ പലരും ഈ ഭാഗത്ത് കുളിക്കാനിറങ്ങാറില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പ് കുട്ടൂസയുടെ വീട്ടിൽ വിരുന്നെത്തിയ ഒരു വീട്ടിലെ പിതാവടക്കം മൂന്നുപേർ ഇവിടെ മുങ്ങിമരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story