Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 10:59 AM IST Updated On
date_range 23 Jun 2018 10:59 AM ISTഉന്നതവിജയികളെ അനുമോദിച്ചു
text_fieldsbookmark_border
പേരാമ്പ്ര: മുളിയങ്ങൽ പ്രതിഭ തിയറ്റേഴ്സ്, കെ.കെ. കണാരൻ പ്രതിഭ ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, നാഷനൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം നൽകി. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി എൻ. അച്യുതൻ, സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പട്ട പൂതേരി ദാമോദരൻ നായർ എന്നിവരെ ആദരിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ. വത്സല എന്നിവർ സംസാരിച്ചു. മഴക്കാലരോഗങ്ങളും മുൻകരുതലും എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിനോദ് കുമാർ ക്ലാസെടുത്തു. വായന വാരാചരണം പേരാമ്പ്ര: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പി. ബാലൻ അടിയോടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ, ശ്രീധരൻ കല്ലാട്ടുതാഴെ, കെ.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ. രാമകൃഷ്ണൻ സ്വാഗതവും ടി. ശ്രീധരൻ നന്ദിയും പറഞ്ഞു. പേരാമ്പ്ര എ.യു.പി. സ്കൂളിൽ ഹെഡ്മാസ്റ്റർ കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.പി. മിനി, നീന വടക്കയിൽ എന്നിവർ സംസാരിച്ചു. വിദ്യാരംഗം ക്ലബ് അയൽപക്ക വായന ആസൂത്രണം ചെയ്തു. സ്കൂളിനു സമീപമുള്ള വീടുകളിൽ ലൈബ്രറി പുസ്തകവിതരണം നടത്തി. പേരാമ്പ്ര: രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് കാൽ പന്തുകളുടെ വായന സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മൂസ ഉദ്ഘാടനം ചെയ്തു. ലോകകപ്പ് ഫുട്ബാൾ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ വൻകരകളെയും സംസ്കാരങ്ങളെയും ജീവിതത്തെക്കുറിച്ചും അറിയാനും സമയമേഖലകൾ മനസ്സിലാക്കലുമാണ് കാൽപന്തുകളുടെ വായന കൊണ്ട് ലക്ഷ്യമാക്കുന്നത്. അമ്മ വായന പദ്ധതിയുടെ ഉദ്ഘാടനം ഗിരിജ ശശീന്ദ്രന് പുസ്തകം നൽകി കെ.കെ. മൂസ നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. ബശീർ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് സുമിത്ര സന്തോഷ്, വി.പി. അബ്ദുൽ ബാരി, പി.ടി.കെ. പുഷ്പ, പി. അനുശ്രീ എന്നിവർ സംസാരിച്ചു. വായനവാരാചരണത്തോടനുബന്ധിച്ച് വേൾഡ് കപ്പ്-വൺഡേ വൺ ക്വിസ്, ഗ്രന്ഥശാല സന്ദർശനം, സാഹിത്യ ക്വിസ്, പുസ്തക പ്രദർശനം, സഞ്ചരിക്കുന്ന ആസ്വാദനക്കുറിപ്പ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. പേരാമ്പ്ര: മുതുവണ്ണാച്ച ഗവ. എൽ.പി സ്കൂൾ വായനദിനാചരണം വാർഡ് അംഗം എൻ.എസ്. നിധീഷ് ഉദ്ഘാടനം ചെയ്തു. കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വി.കെ. രമേശൻ, കെ. രാജൻ, കെ.പി. അനിഷ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി പുസ്തക വിതരണവും നടത്തി. എല്ലാ സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി പുസ്തകം നൽകി പേരാമ്പ്ര: വായനവാരത്തിൽ പേരാമ്പ്ര ഉപജില്ലയിലെ എല്ലാ സ്കൂൾ ലൈബ്രറികൾക്കും ബാലകൃഷ്ണൻ എടക്കയിൽ സ്വന്തമായി രചിച്ച കുട്ടികളുടെ നോവൽ സൗജന്യമായി നൽകി. കിഴിഞ്ഞാണ്യം എ.എൽ.പി സ്കൂളിൽ നിന്നു പ്രധാനാധ്യാപകനായി വിരമിച്ചതാണ് ഇദ്ദേഹം. കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്നേഹവും മനുഷ്യസ്നേഹവും ഒരുപോലെ പകർന്നുനൽകുന്ന ലളിതമായ ആഖ്യാനശൈലി സ്വീകരിച്ച 'കണിക്കൊന്നയും കണ്ടൽക്കാടുകളും' എന്ന നോവലാണ് നൽകിയത്. ഇതിെൻറ ഉദ്ഘാടനം ബാലകൃഷ്ണൻ എടക്കയിലിൽനിന്ന് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. ഗോപാലൻ പുസ്തകം ഏറ്റുവാങ്ങി നിർവഹിച്ചു. പേരാമ്പ്ര ബി.പി.ഒ കെ.വി. വിനോദൻ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ എം. സുഭാഷ്, ഷിബു മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story