Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:27 AM IST Updated On
date_range 22 Jun 2018 11:27 AM ISTപ്രകൃതി പാഠം പകർന്ന് മിഠായി കടലാസ് പെറുക്കൽ മത്സരം
text_fieldsbookmark_border
* വിദ്യാർഥികൾക്കായി പുതുമയുള്ള മത്സരം നടത്തിയത് ഉറവ് ബാംബു വില്ലേജ് കൽപറ്റ: മിഠായി കടലാസുകളും പ്ലാസ്റ്റിക് കവറുകളും ഇനി അവർ അലക്ഷ്യമായി വലിച്ചെറിയില്ല. പ്രകൃതിയെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കണമെന്ന വലിയ പാഠം മിഠായി പെറുക്കൽ മത്സരത്തിലൂടെ വിദ്യാർഥികൾ മനസ്സിലാക്കിയിരിക്കുന്നു. തൃക്കൈപ്പറ്റ ഉറവ് ബാംബു വില്ലേജ് നടത്തിയ വ്യത്യസ്തവും പുതുമയുമുള്ള മത്സരത്തിൽ കുരുന്നുകൾ ഒന്നിച്ചിറങ്ങിയപ്പോൾ മിഠായി കടലാസുകളും കുന്നുകൂടി. പ്രകൃതിയിൽ എത്രമാത്രം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്നുവെന്ന് അവബോധം സൃഷ്ടിക്കാൻ നടത്തിയ മത്സരത്തിൽ ഏറ്റവും കൂടുതൽ മിഠായി കടലാസുകൾ പെറുക്കിയ കുട്ടികൾക്ക് മികച്ച സമ്മാനങ്ങളും നൽകി. മഴക്കാലത്താണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം പുഴകളിലും നദികളിലും കടലുകളിലും ചെെന്നത്തുന്നത്. ഇത്തരത്തിൽ ഒരുവർഷം 80ടൺ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലെത്തുമെന്നും 2050 ആകുമ്പോഴേക്കും മത്സ്യങ്ങളുടെ എണ്ണത്തേക്കാളധികം പ്ലാസ്റ്റിക് കഷണങ്ങൾ കടലിലുണ്ടാകുമെന്നും കുട്ടികൾ അറിഞ്ഞു. 28,000 മിഠായി കടലാസുകളാണ് വിദ്യാർഥികൾ പെറുക്കിയത്. തൃക്കൈപ്പറ്റ ഗവ. യു.പി സ്കൂൾ, മുട്ടിൽ ഡബ്ല്യു.എം.ഒ യു.പി സ്കൂൾ, ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മുട്ടിൽ യു.പി. സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ സൂര്യകിരൺ, ബേസിൽ റെജി എന്നിവർ ഒന്നാം സമ്മാനമായ സൈക്കിൾ നേടി. രണ്ടാംസ്ഥാനക്കാർക്കുള്ള ബാഡ്മിൻറൻ സെറ്റിന് സച്ചിൻ ഷിബു, അബിഷ ഷിബി എന്നിവർ അർഹരായി. മൂന്നാം സ്ഥാനക്കാർക്കുള്ള ഫുട്ബാൾ അഭിനവ് വിജയൻ, മുഹമ്മദ് മുസ്തഫ എന്നിവരും കരസ്ഥമാക്കി. പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ എൻ.വി. കൃഷ്ണൻ സമ്മാന വിതരണം നിർവഹിച്ചു. വായനാദിനാചരണത്തിെൻറ ഭാഗമായി തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് മേപ്പാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി ഉദ്ഘാടനം ചെയ്തു. ഒന്നാംവാർഡ് മെംബർ എം. ഉഷ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ സാനിയ ഔസേപ്പ് വായനദിന സന്ദേശവും ഉറവിലെ എം. ബാബുരാജ് പരിസ്ഥിതി സന്ദേശവും നൽകി. ഉറവ് പ്രസിഡൻറ് അബ്ദുല്ല, കൊറിൻ കാർലഗാനിസ്, പി.ടി.എ പ്രസിഡൻറ് ജോഷി, രാജേഷ്, അബ്ദുൽ അസീസ്, വിദ്യാർഥികളായ മാളവിക, ദേവിക, ദേവാർച്ചന എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് സദാനന്ദൻ, ബെന്നി, കവിത എന്നിവരുടെ നേതൃത്വത്തിൽ കൂറ്റൻ കാൻവാസിൽ കുട്ടികൾ പരിസ്ഥിതി ചിത്രരചന നടത്തി. പ്രധാനാധ്യാപിക അലീമ സ്വാഗതവും ബാംബൂ വില്ലേജ് കോഓഡിനേറ്റർ ദാനിയൽ നന്ദിയും പറഞ്ഞു. THUWDL7 മിഠായി പെറുക്കൽ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥികൾക്ക് സൈക്കിൾ സമ്മാനം നൽകുന്നു THUWDL10 മത്സരത്തിെൻറ ഭാഗമായി വിദ്യാർഥികൾ പെറുക്കിയ മിഠായി കടലാസുകൾ കൂട്ടിയിരിക്കുന്നു ------------------ കെട്ടിടം അപകട ഭീഷണിയിൽ; ദ്വാരക ആയുർവേദ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ കേന്ദ്രം അടച്ചു * രോഗികള്‍ വലയുന്നു മാനന്തവാടി: കെട്ടിടം അപകടഭീഷണിയിലായതിനെ തുടര്‍ന്ന് ദ്വാരക ആയുർവേദ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ കേന്ദ്രം അടച്ചു. ഇതോടെ നിരവധി രോഗികൾ വലഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് രോഗികളെ തിരിച്ചയച്ചിരുന്നു. മാനന്തവാടി താലൂക്കിൽ കിടത്തിച്ചികിത്സയുള്ള ഏക ആയുര്‍വേദ കേന്ദ്രമായ ആശുപത്രിയിൽ നിലവിൽ ഒ.പി പരിശോധന മാത്രമാണ് നടക്കുന്നത്. ജില്ലയിലെ മറ്റു രണ്ട് താലൂക്കുകളിലും ആയുർവേദ കിടത്തി ചികിത്സ കേന്ദ്രങ്ങള്‍ സൗകര്യപ്രദമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മാനന്തവാടി ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടമില്ലാത്തത്. ദ്വാരകയിലെ പഴക്കംചെന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടവക പഞ്ചായത്ത് ആയുേവദ ഡിസ്‌പെന്‍സറിയിലായിരുന്നു കിടത്തിച്ചികിത്സ സൗകര്യം ഉണ്ടായിരുന്നത്. 20 വര്‍ഷത്തോളം പഴക്കം ചെന്ന കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടാവസ്ഥയിലായിരുന്നു. സ്ത്രീകളെ കിടത്തുന്ന വാര്‍ഡിലെ കോണ്‍ക്രീറ്റുകള്‍ ദ്രവിച്ച് കമ്പി പുറത്തുകാണുന്ന വിധത്തിലാണുള്ളത്. 20 പേരെ കിടത്തിച്ചികിത്സിക്കേണ്ട സ്ഥാനത്ത് 40ഉം 50ഉം പേരായിരുന്നു ചികിത്സയിലുണ്ടാവാറുള്ളത്. ഇവരുടെ കൂട്ടിരിപ്പുകാർക്കുമെല്ലാമായി രണ്ട് ടോയ്‌ലറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. പലപ്പോഴായി കൂട്ടിച്ചേർക്കപ്പെട്ട കെട്ടിടത്തിെൻറ പലഭാഗങ്ങളിലും ചോര്‍ച്ചയുമുണ്ട്. ജില്ലക്കകത്തും പുറത്തുനിന്നും കര്‍ണാടകയിലെ കുടക് ഭാഗങ്ങളില്‍ നിന്നുമെല്ലാം ഇവിടെ രോഗികള്‍ ചികിത്സക്കെത്താറുണ്ട്. നിത്യവും 100 മുതല്‍ 150പേര്‍ വരെ രോഗികളാണ് ഒ.പി വിഭാഗത്തില്‍ പരിശോധനക്കെത്തുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തൊട്ടടുത്ത സ്വകാര്യ കെട്ടിടത്തിെൻറ അടിത്തറഭാഗം അപകടകരമാംവിധം ഇടിഞ്ഞതോടെ ആശുപത്രികെട്ടിടം കൂടുതല്‍ അപകടഭീഷണിയിലായി. മൂന്ന് നിലയുള്ള സ്വകാര്യ കെട്ടിടത്തിന് അപകടം സംഭവിച്ചാല്‍ താഴെയുള്ള ആശുപത്രികെട്ടിടത്തെയും ബാധിക്കുമെന്നതിനാലാണ് കിടത്തിച്ചികിത്സയിലുണ്ടായിരുന്ന 47 രോഗികളെയും ആശുപത്രിയില്‍നിന്ന് ഒഴിവാക്കിയത്. ജൂലെ ഒന്ന് മുതല്‍ 20 രോഗികളെ മാത്രം പ്രവേശിപ്പിച്ച് കിടത്തിച്ചികിത്സ പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസം എച്ച്.എം.സി യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, രോഗികളുടെ ആധിക്യം കാരണം മുഴുവന്‍ പേര്‍ക്കും ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഇതിലൂടെ സംഭവിക്കുക. ആശുപത്രി എത്രയും പെട്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് താലൂക്ക് ആശുപത്രിയാക്കി വികസിപ്പിച്ച് സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്. അല്ലാത്തപക്ഷം ഈ ചികിത്സ കേന്ദ്രം എന്നെന്നേക്കുമായി അടച്ചിടേണ്ടിവരും. THUWDL11 ദ്വാരക ആയുർവേദ ആശുപത്രി THUWDL12 ആശുപത്രിക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിെൻറ അടിത്തറഭാഗം ഇടിഞ്ഞനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story