Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകട്ടിപ്പാറയില്‍...

കട്ടിപ്പാറയില്‍ വീണ്ടും ഉരുൾപൊട്ടലിന്​ സാധ്യതയെന്ന് വിദഗ്ധര്‍

text_fields
bookmark_border
താമരശ്ശേരി: കട്ടിപ്പാറ മേഖലയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രദേശം സന്ദർശിച്ച കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (സി.ഡബ്ല്യു.ആര്‍.ഡി.എം) ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞത്. ഉരുള്‍പൊട്ടലി​െൻറ കാരണങ്ങള്‍ കൃത്യമായി പഠിക്കുന്നതി​െൻറ മുന്നോടിയായി സംഘം സ്ഥലം സന്ദർശിച്ചു. കട്ടിപ്പാറ മേഖലയിലെ പ്രത്യേക കാലാവസ്ഥ, ശക്തമായ മഴ, അറകളായുള്ള പാറക്കല്ലുകള്‍, പാറക്കൂട്ടങ്ങളിലെ വിള്ളലുകള്‍, കനം കുറഞ്ഞ മണ്ണ്, ക്രമാതീതമായ മണ്ണൊലിപ്പ് തുടങ്ങിയ പ്രത്യേകതകള്‍ കാരണം ഇനിയും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന നിഗമനമാണ് തങ്ങള്‍ക്കുള്ളതെന്ന് സംഘത്തിലുണ്ടായിരുന്ന ഡോ. വി.പി. ദിനേശന്‍ പറഞ്ഞു. ഇതുപോലുള്ള പ്രദേശങ്ങളില്‍ ഖനനം പോലുള്ള പ്രവൃത്തികള്‍ നടത്തുന്നത് ഇനിയും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് അഭിപ്രായമെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയോടെ കരിഞ്ചോല മലയിലെത്തിയ സംഘത്തിന് ശക്തമായ മഴ കാരണം തടയണ നിര്‍മിച്ച ഭാഗത്ത് എത്താൻ സാധിച്ചില്ല. മലയുടെ താഴ്ഭാഗത്തെ മണ്ണ്, കല്ല് തുടങ്ങിയവ പരിശോധനക്കും പഠനത്തിനുംവേണ്ടി ശേഖരിച്ചു. തിങ്കളാഴ്ച വീണ്ടും കൂടുതല്‍ വിദഗ്ധര്‍ പ്രദേശത്തെത്തി പഠനം നടത്തുമെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം അധികൃതര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story