Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടരഞ്ഞി ബദാംചുവടിലെ...

കൂടരഞ്ഞി ബദാംചുവടിലെ ഉരുൾപൊട്ടൽ: കരിങ്കൽ ഖനനം മൂലമെന്ന് ആക്ഷേപം

text_fields
bookmark_border
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ബദാം ചുവട് കതിയോട് മലയിലെ ഉരുൾപൊട്ടലിന് കാരണം സമീപ പ്രദേശത്തെ കരിങ്കൽ ഖനനമാണെന്ന് ആക്ഷേപം. ഉരുൾപൊട്ടലിൽ മേഖലയിൽ കൃഷിനാശമുണ്ടായിരുന്നു. കതിയോട് മലയുടെ വനാതിർത്തിയിലാണ് മണ്ണിടിച്ചിലി​െൻറ തുടക്കം. വനാതിർത്തിയിലെ ജണ്ടകളും വൻ പാറകളും മണ്ണും വെള്ളവും പുന്നക്കടവ് മരഞ്ചാട്ടി തോട്ടിലേക്ക് പതിക്കുകയായിരുന്നു. 100ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പ്രയോജനപ്പെടുത്തുന്നതാണ് ജലനിധി പദ്ധതി. ഉരുൾ പൊട്ടലിൽ മംഗലാ മoത്തിൽ തങ്കച്ചൻ ഇടപ്പറ്റയിൽ ശശി, കുരിശിങ്കൽ ജോസ്, എരുമേലി ജൂഡി, പുലകുടിയിൽ ജോർജ് തുടങ്ങിയവരുടെ കൃഷിയിടങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. സമീപ ക്വാറികളിലെ കരിങ്കൽ ഖനനം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായതായി ക്വാറി വിരുദ്ധ സമിതി ചെയർമാൻ ടിജോ ജോർജ് കോണിക്കൽ ആരോപിച്ചു. ഉരുൾപൊട്ടലിന് 150 മീറ്റർ അകലെ മൂന്ന് ക്വാറികൾ പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ: വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം -ഏകോപന സമിതി തിരുവമ്പാടി: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂനിറ്റ് ആവശ്യപ്പെട്ടു. ടൗണിലെ 80ഓളം കടകളിലായി ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി യോഗം ചൂണ്ടിക്കാട്ടി. ജിജി കെ.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ, ടി.ആർ.സി. റഷീദ് എന്നിവർ സംസാരിച്ചു. തിരുവമ്പാടി എസ്റ്റേറ്റിൽ യൂനിയനുകളുടെ ഹിതപരിശോധന തിരുവമ്പാടി: കിൽക്കോട്ടഗിരി ആൻഡ് തിരുവമ്പാടി പ്ലാേൻറഷനിൽ യൂനിയനുകളുടെ ഹിതപരിശോധന ശനിയാഴ്ച നടക്കും. എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു.), എസ്‌റ്റേറ്റ് ലേബർ കോൺഗ്രസ്(ഐ.എൻ.ടി.യു.സി), എസ്‌റ്റേറ്റ് മസ്ദൂർ സംഘ് (ബി.എം.എസ്), എസ്‌റ്റേറ്റ് ലേബർ കോൺഗ്രസ് (ഐ.എൻ.എൽ.സി) എന്നീ യൂനിയനുകളാണ് അംഗീകാരത്തിനായി മത്സരരംഗത്തുള്ളത്. ശനിയാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് ഫലപ്രഖ്യാപനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story