Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:02 AM IST Updated On
date_range 22 Jun 2018 11:02 AM ISTന്യൂനപക്ഷ ദലിത് മുന്നേറ്റം അനിവാര്യം -യു.സി. രാമൻ
text_fieldsbookmark_border
വെള്ളിമാട്കുന്ന്: വർധിച്ചുവരുന്ന അസമത്വങ്ങൾക്കെതിരെയും അരാജകത്വങ്ങൾക്കെതിരെയും രാജ്യത്ത് ദലിത് ന്യൂനപക്ഷങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം യു.സി. രാമൻ പറഞ്ഞു. ഗവ. ലോ കോളജ് യൂനിറ്റ് എം.എസ്.എഫ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ഹാഫിൽ അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ, എം.എസ്.എഫ് ജില്ല സെക്രട്ടറിമാരായ നൂറുദ്ദീൻ ചെറുവറ്റ, മുനവ്വറലി സാദത്ത്, ആയിഷ ഫെബിന, യൂനിയൻ അംഗം സജീർ അമ്പലപ്പറമ്പ്, ഖലീൽ ഹുദവി, നിസാം മുഹമ്മദ്, റഹീസ്, എന്നിവർ സംസാരിച്ചു. വി.എം. ജുനൈദ് സ്വാഗതവും എം.ബി. സജാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.എം. ജുനൈദ് (പ്രസി), ഷഹാന പർവീൻ, നാദിർഷ (വൈസ് പ്രസി), എം.ബി. സജാദ് (ജന. സെക്ര), മുജാഹിദുൽ ഇഹ്‌സാൻ, ഹസനുൽ ബന്ന (ജോ. സെക്ര), ജിൻസി ഫാത്തിമ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story