Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഗന്ധവിള...

സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ തടയണക്കെതിരെ നാട്ടുകാർ രംഗത്ത്

text_fields
bookmark_border
മൂഴിക്കൽ: കട്ടിപ്പാറയിലെ ദുരന്തത്തെത്തുടർന്ന് ചെലവൂരിലെ . ഗവേഷണകേന്ദ്രത്തിലെ ഇരുപതു ലക്ഷം ലിറ്റർ ശേഷിയുള്ള മൂന്നു തടയണകൾക്കെതിരെയാണ് ആനക്കയത്തുള്ള ഇരുനൂറോളം കുടുംബങ്ങൾ രംഗത്തെത്തിയത്. കേന്ദ്രത്തിലെ കൃഷി ആവശ്യങ്ങൾക്കാണ് കൂറ്റൻ തടയണകളിൽ ജലം ശേഖരിക്കുന്നത്. 2013ൽ ആണ് 7,68,000 രൂപ ചെലവഴിച്ച് തടയണകൾ നിർമിച്ചത്. മണ്ണിൽ കുഴിയെടുത്ത് പ്ലാസ്റ്റിക് വിരിച്ച് വെള്ളം നിറച്ചിരിക്കുന്ന ഇവക്ക് ഒരു സുരക്ഷിതത്വവുമില്ലെന്നാരോപിച്ചാണ് നാട്ടുകാർ പരാതി നൽകിയത്. തടയണകളിൽ പകുതിയോ അതിലേറെയോ വെള്ളം ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനെതിരെ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ തഹസിൽദാർ ഇ. അനിതകുമാരി, ചെലവൂർ വില്ലേജ് ഒാഫിസർ മുരളീധരൻ എന്നിവർ സ്ഥലത്തെത്തി. ആശങ്കയെ തുടർന്ന് പ്രദേശവാസികളുടെ പ്രതിനിധികൾ സ്ഥലത്തെത്തി ഗവേഷണകേന്ദ്രം അധികൃതരുമായി സംസാരിച്ചു. ജനങ്ങളുടെ ആശങ്കക്ക് അറുതിവരുത്തുമെന്നും തടയണകളിലെ വെള്ളം മൂന്നിലൊന്നായി കുറക്കുമെന്നും ബന്ധപ്പെട്ടവരെ അത് ബോധ്യപ്പെടുത്തുമെന്നും ഗവേഷണ കേന്ദ്രം അധികൃതർ അറിയിച്ചു. മുൻ കൗൺസിലർ എം.പി. ഹമീദ്, റെസിഡൻറ്സ് സെക്രട്ടറി മുഹമ്മദ് ഇഫ്തിയാർ, പി.ടി. ദിൽഷാദ്, മുഹമ്മദ് റാഫി, എം.കെ. മൻസൂർ, കെ.എം. റഫീഖ്, വി. സിദ്ദീഖ് എന്നിവർ അധികൃതരുമായി ചർച്ച നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story