Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടിസ്ഥാന...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ തെയ്യത്തുംകടവിലെ മാതൃകാ അങ്കണവാടി

text_fields
bookmark_border
കൊടിയത്തൂർ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തെയ്യത്തുംകടവിലുള്ള മാതൃകാ അങ്കണവാടി ബുദ്ധിമുട്ടുന്നു. സർക്കാർ കൊടിയത്തൂർ പഞ്ചായത്തിൽ അനുവദിച്ച മാതൃക അങ്കണവാടിയാണ് വെള്ളം, വെളിച്ചം, റോഡ് എന്നിവയുടെ പരിമിതി കാരണം ദുരിതമനുഭവിക്കുന്നത്. 2015 സെപറ്റംബറിൽ അന്നത്തെ മന്ത്രി എ.പി. അനിൽകുമാറാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. 30ലധികം കുരുന്നുകൾ പഠിക്കുന്ന ഈ അങ്കണവാടിയിലെത്താൻ പുഴയോരത്തുകൂടിയുള്ള വഴിയുണ്ടെങ്കിലും മഴക്കാലത്ത് ചളിയും വെള്ളവും കെട്ടിനിൽക്കും. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ ഇവിടെയെത്തുന്നത്. പുഴയോരമായതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അങ്കണവാടി കൂടിയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story