Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:23 AM IST Updated On
date_range 21 Jun 2018 11:23 AM ISTഎൻജിനീയറിങ്: പെൺകുട്ടികളിൽ ഒന്നാമത് അഭിരാമി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാമതായി അഭിരാമി എലിസബത്ത് പ്രതാപ്. ആറാം റാങ്കാണ് അഭിരാമി സ്വന്തമാക്കിയത്. ആദ്യ അഞ്ച് റാങ്കുകാരും ആൺകുട്ടികളാണ്. കോഴിക്കോെട്ട സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ എൻ.പി. പ്രതാപ് കുമാറിെൻറയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സി.എച്ച്. ലിസിയുടെയും മകളാണ് അഭിരാമി. പറയഞ്ചേരി 'അഭിരാമ'ത്തിലാണ് താമസം. സഹോദരൻ അഭിമന്യു ടിറ്റോ മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു. സർക്കാർ സ്കൂളുകളിൽ മാത്രമാണ് അഭിരാമി പഠിച്ചത്. ടി.ടി.െഎ മെൻസ് ഗവ. സ്കൂളിലായിരുന്നു നാലാം ക്ലാസ് വരെ പഠനം. പിന്നീട് പ്ലസ് ടു വരെ മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിൽ പഠിച്ചു. കഴിഞ്ഞവർഷം കോഴിക്കോട്ട് പ്രവേശന പരീക്ഷ പരിശീലനം നേടിയ അഭിരാമി ഇൗ വർഷം പാലായിലാണ് പഠനം തുടർന്നത്. ജോയൻറ് എൻട്രൻസ് എക്സാമിനേഷനിൽ (ജെ.ഇ.ഇ മെയിൻ) 214ാം റാങ്കുള്ള അഭിരാമിക്ക് സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story