Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:20 AM IST Updated On
date_range 21 Jun 2018 11:20 AM ISTവെള്ളപ്പൊക്കം: നാദാപുരത്ത് പകർച്ചവ്യാധി പ്രതിരോധം തുടങ്ങി കിണറുകളിലെ ജലം പരിശോധനക്കായി ശേഖരിച്ചു
text_fieldsbookmark_border
നാദാപുരം: രൂക്ഷ വെള്ളപ്പൊക്ക കെടുതിയുണ്ടായ നാദാപുരത്ത് കിണറുകളിൽ മലിനജലം കലർന്നിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ തുടങ്ങി. ഇതിെൻറ ഭാഗമായി വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ കിണർജലം പരിശോധനക്കായി ശേഖരിച്ചു. കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധരെത്തിയാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇതു സംബന്ധമായി ഗ്രാമപഞ്ചായത്ത് അധികൃതർ സി.ഡബ്ല്യു.ആർ.ഡി.എം വിദഗ്ധരുമായി ബന്ധപ്പെട്ടിരുന്നു. പരിശോധന ഫലം ഉടൻ ലഭ്യമാക്കും. കിണറുകൾ ക്ലോറിനേഷൻ നടത്തും. അതിരൂക്ഷ വെള്ളപ്പൊക്കമാണ് കഴിഞ്ഞ ആഴ്ച നാദാപുരം മേഖലയിൽ ഉണ്ടായത്. പുളിക്കൂൽ, അരയാക്കൂൽ, ചേറ്റുവെട്ടി, വയൽ സ്‌കൂൾ ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. സി.ഡബ്ല്യു.ആർ.ഡി.എം കേന്ദ്രത്തിൽ നിന്നുള്ള മൊബൈൽ യൂനിറ്റിലെ ടെക്നിക്കൽ ഓഫിസർ ഇ.പി. പാർഥസാരഥി, പ്രോജക്ട് അസിസ്റ്റൻറ് ടി. ഷൽന എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story