Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:05 AM IST Updated On
date_range 21 Jun 2018 11:05 AM ISTജാഗ്രത സമിതി
text_fieldsbookmark_border
നടുവണ്ണൂർ: മന്ദങ്കാവ് 13ാം വാർഡിൽ പകർച്ചപ്പനിക്കെതിരെ സർവകക്ഷിയുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീജ പുല്ലിരിക്കൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, സി. സുധീഷ്, ഇബ്രാഹിം മണ്ണാങ്കണ്ടി, ഇടുവാട്ട് രാജേഷ്, കെ.എം. സതീഷ്, എം.എം. സ്മിത, എം.പി. സുമ, പി. ബീനാകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വാർഡ് മെംബർ ഷാഹിന ചേരിക്കമ്മൽ (ചെയർ) ഇബ്രാഹിം മണ്ണാങ്കണ്ടി, എം. സുധൻ (വൈസ് ചെയർ), പി. സുധൻ (കൺ), രാജേഷ് ഇടുവാട്ട്, സി.എം. നാരായണൻ (ജോ. കൺ). സർവകക്ഷി സംഘം പകർച്ചപ്പനിക്കെതിരെ ജാഗ്രതസന്ദേശം അറിയിച്ചു ഭവന സന്ദർശനം നടത്തി. ജില്ല പഞ്ചായത്തംഗം ശ്രീജ പുല്ലിരിക്കൽ, പി. സുധൻ, ഇടുവാട്ട് രാജേഷ്, സി. സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവേശനോത്സവം നടുവണ്ണൂർ: നൂറുൽഹുദ അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെംബർ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. അഡ്വ. ഉമ്മർ അധ്യക്ഷത വഹിച്ചു. സി. ഇബ്രാഹിം മൗലവി പ്രാർഥനക്കു നേതൃത്വം നൽകി. എം.കെ. പരീദ്, സി.എച്ച്. മൂസക്കുട്ടി മാസ്റ്റർ, മണോളി ഇബ്രാഹിം, ബഷീർ പരപ്പിൽ, സിറാജ് നടുവണ്ണൂർ, ടി.വി. സുഹാജ്വി, ശിഹാബ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മാസ്റ്റർ സ്വാഗതവും എൻ.കെ. ഷബീർ നന്ദിയും പറഞ്ഞു. വായന പക്ഷാചരണം നടുവണ്ണൂർ: മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ എൽ.കെ.ജി കുട്ടികളുടെ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെംബർ ശ്രീജ പുല്ലിരിക്കൽ ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണം സുധീഷ് കോട്ടൂർ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻറ് എം. നാരായണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. കേശവൻ, എസ്.എസ്.ജി പ്രസിഡൻറ് എ.എം. ബാലകൃഷ്ണൻ, രാജേഷ് ഇടുവാട്ട്, ബി.ടി. സുധീഷ് കുമാർ, ഹെഡ്മിസ്ട്രസ് ടി.കെ. മിനികുമാരി, പി.എസ്. മഞ്ജുഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story