Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉരുള്‍പൊട്ടൽ:...

ഉരുള്‍പൊട്ടൽ: കട്ടിപ്പാറ, തിരുവമ്പാടി പഞ്ചായത്തുകളിൽ കോടികളുടെ നഷ്​ടം

text_fields
bookmark_border
* കട്ടിപ്പാറയിൽ 50 ലക്ഷത്തി​െൻറയും തിരുവമ്പാടിയിൽ 40 ലക്ഷത്തി​െൻറയും കൃഷിനാശം താമരശ്ശേരി/തിരുവമ്പാടി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കട്ടിപ്പാറ, തിരുവമ്പാടി പഞ്ചായത്തുകളിൽ കോടികളുടെ നാശനഷ്ടം. കട്ടിപ്പാറയിൽ 50 ലക്ഷത്തി​െൻറയും തിരുവമ്പാടിയിൽ 40 ലക്ഷത്തി​െൻറയും കൃഷിയാണ് നശിച്ചത്. രണ്ടിടത്തുമായി റോഡുകളും പാലങ്ങളും മറ്റും തകർന്ന് വൻ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, താഴ്‌വാരം, ചമല്‍ പ്രദേശങ്ങളിലായാണ് 50 ലക്ഷംരൂപയുടെ കൃഷി നാശമുണ്ടായതെന്ന് കൃഷി ഓഫിസര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 56 ഏക്കര്‍ സ്ഥലത്തായി 51 കര്‍ഷകര്‍ക്കാണ് നഷ്ടം ഉണ്ടായത്. തെങ്ങ് കായ്ഫലമുള്ളത് -1201, കായ്ഫലമില്ലാത്തത് -48, കമുക് കായ്ഫലമുള്ളത് -324, കമുക് കായ്ഫലമില്ലാത്തത് -126, വാഴ -300, റബര്‍ കറയെടുക്കുന്നത് -793, കറയെടുക്കാത്തത് -665, കുരുമുളക് -78, ജാതി -146, കാപ്പി -മൂന്ന്, കശുമാവ് -മൂന്ന്, ഗ്രാമ്പു -55, കൊക്കോ -50 തുടങ്ങിയവയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിച്ചതായും അടിയന്തരമായി ധനസഹായം ലഭ്യമാക്കുമെന്നും കൃഷി അസി. ഡയറക്ടര്‍ ആശ എസ്. കുമാര്‍ പറഞ്ഞു. കൃഷി ഓഫിസര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍, അസി. കൃഷി ഓഫിസര്‍ കെ.എസ്. ബിജു, കൃഷി അസി. ഇ.കെ. സജി എന്നിവര്‍ തദ്ദേശവാസികളുടെ സഹായത്തോടെയാണ് നഷ്ടം കണക്കാക്കിയത്. തിരുവമ്പാടി പഞ്ചായത്തിൽ രണ്ടുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. വീട്, പാലം, റോഡ് എന്നിവയും കൃഷിയുമാണ് നശിച്ചത്. ഇതിനുപുറമെ 10 ഹെക്ടർ സ്ഥലം മണ്ണിടിച്ചിലിൽ നശിച്ചു. നാല് വീടുകൾ പൂർണമായും 20എണ്ണം ഭാഗികമായും തകർന്നതായി പഞ്ചായത്ത് സെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 37,20,600 രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. പൊളിഞ്ഞ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 66,27,000 രൂപ വേണ്ടിവരും. 11 റോഡുകളാണ് ഒലിച്ചുപോയത്. ഒമ്പത് പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ തകർന്നു. ഈ ഇനത്തിൽ 32,50,000 രൂപയാണ് നഷ്ടം. കരിമ്പ്, പൂമരത്തുംകൊല്ലി, മറിപ്പുഴ, ഓളിക്കൽ ഭാഗങ്ങളിലാണ് ഏറെ നാശമുണ്ടായത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ പൊതുമരാമത്ത് റോഡുകൾക്ക് 3.75 കോടിയുടെ നഷ്ടമുണ്ടായി. ഇതി​െൻറ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. പൂർണമായും തകർന്ന കൂമ്പാറ-കക്കാടംപൊയിൽ റോഡ് നന്നാക്കാൻ രണ്ട് കോടിയെങ്കിലും വേണമെന്നാണ് അസി. എൻജിനീയറുടെ റിപ്പോർട്ടിലുള്ളത്. കണ്ടപ്പൻചാൽ പാലത്തിന് സമീപമുള്ള റോഡിന് 17 ലക്ഷം എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story