Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:23 AM IST Updated On
date_range 20 Jun 2018 11:23 AM ISTഎസ്.എസ്.എൽ.സി 200 ഫുൾ എ പ്ലസ് ലക്ഷ്യവുമായി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
text_fieldsbookmark_border
കോക്കല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ഈ അധ്യയന വർഷം എസ്.എസ്.എൽ.സിക്ക് സമ്പൂർണ വിജയത്തോടൊപ്പം പകുതിപേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അക്കാദമിക് കർമപദ്ധതിയായി. വിദ്യാലയത്തെ മികവിെൻറ കേന്ദ്രമാക്കി മാറ്റുന്നതിെൻറ ഭാഗമായി മുഴുവൻ വിദ്യാർഥികൾക്കും പ്രത്യേക പഠനാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള പ്രവർത്തന പരിപാടികൾക്ക് അധ്യാപകരുടെ ആസൂത്രണ ശിൽപശാല രൂപം നൽകി. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ള കർമപരിപാടികളും യോഗം ആവിഷ്കരിച്ചു. എട്ട്, ഒമ്പത് ക്ലാസുകളിൽ പoനത്തിൽ മുന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനവും നൽകും. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള പoന ക്ലാസുകൾ, ശിൽപശാലകൾ, പ്രോജക്ട് പ്രവർത്തനങ്ങൾ, അതിഥി ക്ലാസുകൾ തുടങ്ങിയവ ഇവർക്കായി സംഘടിപ്പിക്കും. പ്രത്യേക പിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്ക് പഠന പോഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'തെളിച്ചം' പദ്ധതിയും വിദ്യാലയത്തിൽ നടപ്പിലാക്കും. രക്ഷിതാക്കൾക്കുള്ള ശിൽപശാലകൾ, ഭവനസന്ദർശനം, പിയർ ഗ്രൂപ് പഠനം, ക്ലാസ് സഭകൾ, കൗൺസലിങ് ക്ലാസുകൾ, പഠനോത്സവം ക്യാമ്പുകൾ, നിശാപoന ക്ലാസുകൾ തുടങ്ങിയവയും സംഘടിപ്പിക്കും. വിദ്യാലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അധ്യാപകരുടെ സൗഹൃദ മോണിറ്ററിങ് സമിതിക്കും പ്രഥമാധ്യാപകൻ കെ.കെ. ശിവദാസെൻറ അധ്യക്ഷതയിൽ ചേർന്ന ശിൽപശാല രൂപം നൽകി. ആർ. രേഖ, സി. സത്യൻ, കെ.സി. രാജൻ, ടി. രവീന്ദ്രനാഥ്, ഓണിൽ രവീന്ദ്രൻ, എൻ.കെ. ബാലൻ, കെ.കെ. അഷ്റഫ്, ടി.എം. സനീഷ്, സി.കെ. സത്യൻ, കെ.കെ. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story