Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:20 AM IST Updated On
date_range 20 Jun 2018 11:20 AM ISTതെരുവൻ പറമ്പ് സംഭവം: സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ ലീഗും സി.പി.എമ്മും
text_fieldsbookmark_border
തെരുവൻ പറമ്പ് സംഭവം: സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ ലീഗും സി.പി.എമ്മും നാദാപുരം: തെരുവൻ പറമ്പിൽ ലീഗ് ഓഫിസിനുനേർക്കുണ്ടായ ബോംബാക്രമണത്തെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ലീഗും സി.പി.എമ്മും രംഗത്തെത്തി. ഡിവൈ.എസ്.പി ഇ. സുനിൽകുമാർ, സി.ഐ എം.ആർ. ബിജു എന്നിവരുടെ സാന്നിധ്യത്തിലാണ് സി.പി.എമ്മും ലീഗും പൊലീസിനെതിരെ തിരിഞ്ഞത്. പ്രത്യേക തീരുമാനങ്ങളൊന്നും എടുക്കേണ്ടെന്നായിരുന്നു യോഗത്തിൽ സംസാരിച്ച നേതാക്കളുടെ രോഷപ്രകടനം. അക്രമികൾക്കെതിരെ നടപ്പാക്കാൻ സാധിക്കുന്ന ഉറപ്പാണ് പൊലീസിൽ നിന്നും വേണ്ടതെന്നായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലിയാണ് ആദ്യം സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടത്. അക്രമം നടത്തിയവർ തുള്ളിച്ചാടി കളിക്കുകയും സമാധാന ശ്രമങ്ങൾ നടത്തുന്ന പാർട്ടി അണികൾ ഭീതിയോടെ നടക്കുകയും ചെയ്യേണ്ട അവസ്ഥയാണ് നാദാപുരത്തെന്നും അതിന് കാരണം പൊലീസിെൻറ നിലപാടാണെന്ന് വി.വി. മുഹമ്മദലി കുറ്റപ്പെടുത്തി. ലീഗിെൻറയും സി.പി.എമ്മിെൻറയും പ്രവർത്തകരുടെയും ഓഫിസുകൾക്കു നേരെയും നടന്ന അക്രമകേസിൽ ഒരാളെപോലും മര്യാദക്ക് ചോദ്യം ചെയ്യാൻപോലും പൊലീസിന് സാധിച്ചിട്ടില്ലെന്ന് മുഹമ്മദലി കുറ്റപ്പെടുത്തി. ലീഗിെൻറ പൊലീസ് വിമർശനത്തെ പിന്തുണക്കുന്ന രീതിയിലാണ് സി.പി.എം നേതാവ് കെ.പി. കുമാർ സംസാരിച്ചത്. ബിനു സ്തൂപത്തിന് ഐ.യു.എം.എൽ എന്ന് എഴുതി വികൃതമാക്കിയ ക്രിമിനലിനെ കണ്ടെത്താൻ പൊലീസ് തയാറാകാത്ത കാര്യം കുമാരൻ യോഗത്തിൽ വിശദീകരിച്ചു. പൊലീസ് നായ സ്ഥലത്ത് പരിശോധന നടത്തി കുപ്രസിദ്ധ ക്രിമിനലിെൻറ വീട്ടു മുറ്റത്തെത്തിയിട്ടും അവനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാൻപോലും തയാറാകാത്ത പൊലീസിെൻറ സമീപനം നിപ വൈറസിനെക്കാളും അപകടകരമാണെന്ന് അദേഹം പറഞ്ഞു. എന്നാൽ, പ്രതികളുടെയും പ്രതികളെന്ന് സംശയിക്കുന്നവരുടെയും പിന്നാലെ പൊലീസുണ്ടെന്നും പ്രേത്യക സംഘത്തെ വെച്ച് പ്രതികളെ പിടികൂടുമെന്നും ഡിവൈ.എസ്.പി യോഗത്തിൽ പറഞ്ഞു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, പി.പി. ചാത്തു, എ. സജീവൻ, കെ.ടി.കെ. ചന്ദ്രൻ, പി. ചാത്തു എന്നിവർ സംസാരിച്ചു. photo: Saji 3 ലീഗ് ഓഫിസിനുനേരെയുണ്ടായ ബോംബാക്രമണത്തെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story