Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:20 AM IST Updated On
date_range 20 Jun 2018 11:20 AM ISTഅടുക്കംമലയിലെ ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ
text_fieldsbookmark_border
നരിക്കുനി: ബൈത്തുൽ ഇസ്സ സുന്നി സെൻററിന് കീഴിലുള്ള അടുക്കംമലയിലെ ഏക്കറുകണക്കിന് സ്ഥലത്ത് ചെങ്കൽ ഖനനം ആരംഭിച്ചതിനെതിരെ നാട്ടുകാർ രംഗത്ത്. വളരെ ഉയരത്തിൽ വൻ പാറക്കൂട്ടങ്ങളുള്ള സ്ഥലത്തിനടുത്ത് നടക്കുന്ന ചെങ്കൽ ഖനനം കാരണം വെള്ളം കെട്ടിനിൽക്കാനും പാറക്കൂട്ടങ്ങൾ തെന്നിമാറി ഉരുൾപൊട്ടാനും സാധ്യതയുണ്ടെന്നു പറഞ്ഞ് നാട്ടുകാർ ജില്ല കലക്ടർ, വില്ലേജ് ഓഫിസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ഭീമഹരജി നൽകി. ഖനനം ഉടൻ നിർത്തിവെക്കണമെന്നും പരിസ്ഥിതി സന്തുലനം നിലനിർത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലുണ്ടാകുന്ന പക്ഷം നരിക്കുനി പഞ്ചായത്തിലെ പാറന്നൂർ, വെള്ളാരംകണ്ടിത്താഴം, നരിക്കുനി എന്നിവിടങ്ങളിൽ വൻ നാശംവിതക്കുമെന്നും പറഞ്ഞു. ചെങ്കൽ ഖനനം ഉടൻ നിർത്തിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് നരിക്കുനി െറസിഡൻറ്സ് അസോസിയേഷൻ അറിയിച്ചു. ഇതിനായി ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചു. പി.കെ. അബ്്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഒ. മുഹമ്മദ്, കെ.കെ. അശ്റഫ്, കെ.പി. ബഷീർ, വി.പി. ഉമ്മർ എന്നിവർ സംസാരിച്ചു. ഈദ് സൗഹൃദ സംഗമം പുന്നശ്ശേരി: സൗഹൃദം ചാരിറ്റബ്ൾ ട്രസ്റ്റ് പുന്നശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് സൗഹൃദ സംഗമം എം.എം. മുഹ് യിദ്ദീൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. ആർ.എൻ. പീറ്റക്കണ്ടി, റഷീദ് പി.സി. പാലം, സുദർശന ചൂരങ്കൊള്ളിൽ, കെ.കെ. വെങ്കിട്ടരാമൻ, ടി. ലോഹിതാക്ഷൻ, ഡോ. മഹിമ ഭഗവതികണ്ടി, അയേടത്ത് ശ്രീധരൻ എന്നിവർ സംസാരിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ സി.കെ. മുസ്തഫ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവീൻ പാലയാട്ട്, ഭാസ്കരൻ കോട്ടക്കൽ, സുധാകരൻ കുട്ടമ്പൂർ എന്നിവർ കലാപരിപാടി അവതരിപ്പിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സുധാകരൻ കുട്ടമ്പൂർ സ്വാഗതവും കെ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. ഈദ് സൽക്കാരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story