Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:20 AM IST Updated On
date_range 20 Jun 2018 11:20 AM ISTവായനദിനം
text_fieldsbookmark_border
ചേളന്നൂർ: വായന ദിനത്തോടനുബന്ധിച്ച് ചേളന്നൂർ മുതുവാട് എ.എൽ.പി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണം, ക്ലാസ്തല ലൈബ്രറി ഉദ്ഘാടനം എന്നിവ നടന്നു. പി.ടി.എ പ്രസിഡൻറ് പി.പി. ബിജുവിെൻറ അധ്യക്ഷതയിൽ പ്രധാനാധ്യാപിക ടി.കെ. ഖദീജ ഉദ്ഘാടനം ചെയ്തു. ബി.ആർ. ബിജേഷ്, എം. ജിനേഷ്, ടി.എം. സൗദ, ബിനീഷ് എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് കെ.ജി. ഹർഷെൻറ സ്മരണക്കായുള്ള 'ചിത്രക്കൂട്ട്' അദ്ദേഹത്തിെൻറ ശിഷ്യന്മാരായ സുബീഷ്, പ്രദീഷ് എന്നിവർ വിദ്യാലയത്തിന് സമർപ്പിച്ചു. ചേളന്നൂർ: സാംസ്കാരിക സഹൃദയ സാഹിത്യവേദി വായനദിനത്തിൽ 'പത്രവായനയും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനവും' എന്ന വിഷയത്തിൽ ചർച്ച നടത്തി. താലൂക്ക് ഗ്രന്ഥശാല യൂനിയൻ കൗൺസിലർ ഇരുവള്ളൂർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. വിജയരാഘവൻ, പി.എം. കോയ, കെ.പി.ജി. നായർ, വി.എ. റസാഖ്, കെ. സുഭാഷ് ചന്ദ്രൻ, ഇ. അശ്വതി എന്നിവർ സംസാരിച്ചു. പ്ലസ് വൺ സീറ്റൊഴിവ് കോഴിക്കോട്: െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വാഴക്കാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പുകളിൽ (ഇലക്ട്രോണിക്സ്, ബയോളജി) ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ ജൂൺ 21ന് രാവിലെ 10.30ന് നടക്കും. ഫോൺ: 8547 005 009, 0483 272 5215, 272 7635. തീയതി നീട്ടി നടക്കാവ്: 2018-20 വർഷത്തേക്കുള്ള നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സിലേക്ക് (പ്രീ പ്രൈമറി ടി.ടി.സി) അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ നീട്ടി. ഫോറം നടക്കാവ് ഗവ. ടി.ടി.െഎയിൽ (വിമൻ) ലഭിക്കും. ഫോൺ: 0495 236 8657.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story