Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ പുഴക്കര...

പൂനൂർ പുഴക്കര ഇടിയുന്നു; വീട്​ അപകട ഭീഷണിയിൽ

text_fields
bookmark_border
പറമ്പിൽ ബസാർ: പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയിൽ. ഡ്രൈവറായ പറമ്പിൽക്കടവ് ചീനംകുഴിയിൽ യൂസുഫി​െൻറ കോൺക്രീറ്റ് വീടാണ് പുഴക്കരികിലെ സംരക്ഷഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് അപകട ഭീഷണിയിലായത്. കഴിഞ്ഞ ദിവസം മുതലാണ് വീടി​െൻറ തറക്കു സമീപംവരെയുള്ള ഭാഗങ്ങൾ ഇടിഞ്ഞ് പുഴയോട് ചേർന്നത്. നാലരസ​െൻറ് സ്ഥലത്താണ് വീട് നിൽക്കുന്നത്. വീട്ടിലെ കിണറി​െൻറ ഒരു ഭാഗം പൂർണമായും ഇടിഞ്ഞതിനാൽ ഏതു നിമിഷവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ഇടിഞ്ഞ് അപകടം വരാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ വീടൊഴിഞ്ഞ് ബന്ധു വീട്ടിലായിരുന്നു. രണ്ടുദിവസംകഴിഞ്ഞ് ഞായറാഴ്ച മുതലാണ് പുഴക്കര ഇടിയാൻ തുടങ്ങിയത്. തഹസിൽദാർ ഇ. അനിതകുമാരി, വില്ലേജ് ഒാഫിസർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. മഴ പെയ്യുന്നതിനാൽ സുരക്ഷാ പ്രവർത്തി നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story