Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:17 AM IST Updated On
date_range 20 Jun 2018 11:17 AM ISTഉള്ള്യേരി ജങ്ഷനിലേത് 'ചലിക്കും ഡിവൈഡർ' അപകട ഭീഷണിയിൽ വാഹനയാത്ര
text_fieldsbookmark_border
ഉള്ള്യേരി: രണ്ട് സംസ്ഥാന പാതകൾ കൂടിച്ചേരുന്ന ഉള്ള്യേരി ജങ്ഷനിലെ ഡിവൈഡറിന് സ്ഥാനചലനം. തിങ്കളാഴ്ച രാത്രി കെണ്ടയ്‌നർ ലോറി തട്ടി നീങ്ങിയ ഡിവൈഡർ ചൊവ്വാഴ്ച രാവിലെ മണിക്കൂറുകളോളം റോഡിെൻറ ഒരു ഭാഗത്ത് ഇതുമൂലം ഗതാഗതക്കുരുക്കും ഉണ്ടായി. പണ്ട് റോഡ് റോളറുകൾക്ക് ഉപയോഗിച്ചിരുന്ന വലിയ കൽചക്രമാണ് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഡിവൈഡറായി സ്ഥാപിച്ചിട്ടുള്ളത്. ഇതാകട്ടെ രാത്രികാലങ്ങളിൽ വലിയ വാഹനങ്ങൾ തട്ടി സ്ഥാനം മാറുകയും ചെയ്യും. നാട്ടുകാരാണ് പലപ്പോഴും ഏറെ പണിപ്പെട്ട് പഴയ സ്ഥലത്ത് എത്തിക്കാറുള്ളത്. ഇവിടെ അപകടം കുറക്കാൻ സ്ഥിരസംവിധാനം ഉണ്ടാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊയിലാണ്ടിയിൽ തെരുവുനായ് ശല്യം രൂക്ഷം കൊയിലാണ്ടി: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. ബുധനാഴ്ച 17 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ദിവസങ്ങൾക്കു മുമ്പ് പെരുവട്ടൂർ, കുറുവങ്ങാട് ഭാഗത്ത് അഞ്ചു പശുക്കൾ പേ പിടിച്ചു ചത്തിരുന്നു. ഏതാനും കുറുക്കന്മാരും ചത്തു. തെരുവുനായ്ക്കൾ കൂടുതലാണ്. പേപിടിച്ച മൃഗങ്ങളിൽനിന്ന് ഇവക്ക് കടിയേൽക്കാൻ സാധ്യത ഏറെയാണ്. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പ്രശ്നം സങ്കീർണമാകും. നഗരത്തിൽ ബസ്സ്റ്റാൻഡ് പരിസരം ഇവയുടെ പ്രധാന താവളമാണ്. അങ്ങാടിയിലെ നടപ്പാതകളിലും ഇവ സസുഖം വാഴുന്നു. രാത്രിയിൽ നടപ്പാതയിലും മറ്റും കിടന്ന് ഉറങ്ങുന്ന ഇവയെ ശ്രദ്ധയിൽ പെടില്ല. ചവിട്ടിപ്പോയാൽ കടി ഉറപ്പ്. പലപ്പോഴും കൂട്ടത്തോടെയാണ് ഇവ സഞ്ചരിക്കുക. അപ്പോൾ ശൗര്യം കൂടുതലായിരിക്കും. പുലർച്ചയാണ് തെരുവുനായ്ക്കളുടെ അക്രമണം കൂടുതലും നടക്കുക. മദ്റസയിൽ പോകുന്ന കുട്ടികൾ, ആരാധനാലയങ്ങളിൽ പോകുന്നവർ, പ്രഭാതസവാരിക്കാർ, പത്രവിതരണക്കാർ തുടങ്ങിയവർക്കെല്ലാം ഭീഷണിയാണ് തെരുവുനായ്ക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story