Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:14 AM IST Updated On
date_range 19 Jun 2018 11:14 AM ISTെമസി ഗോളടിക്കാത്തതിെൻറ പേരിൽ പരിതപിക്കുന്നവരോട്
text_fieldsbookmark_border
ഉരുൾപൊട്ടലിൽ ഉറ്റവരായ എട്ടുപേർ മരിച്ച റാഫിെയക്കുറിച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായി കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ ലോകകപ്പ് ഫുട്ബാൾ വിശേഷങ്ങൾ നിറയുേമ്പാൾ കരിഞ്ചോല ദുരന്തത്തിലെ കദനകഥ ഒാർമിപ്പിച്ച് യുവാവിെൻറ ഫേസ്ബുക്ക് കുറിപ്പ്. സൗദി അറേബ്യയിലെ റിയാദിൽ ജോലിചെയ്യുന്ന ഇ.സി. ഷറഫുദ്ദീൻ എഴുതിയ പോസ്റ്റാണ് വൈറലായത്. ദുരന്തത്തിൽ മാതാപിതാക്കളും ഭാര്യയും മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളും മരിച്ച മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദ്ദീൻ എഴുതിയത്. എട്ടുപേർ മരിച്ച റാഫിയുടെ വേദനകൾ ഫേസ്ബുക്ക് േപാസ്റ്റിലെ വാചകങ്ങളിൽ നിറയുന്നു. ഒരു ദിവസംെകാണ്ട് 10,000ത്തിലേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. 'നമ്മൾ മെസി ഗോളടിക്കാത്തതിെൻറ പേരിൽ പരിതപിച്ചിരിക്കുമ്പോൾ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ... ഖൽബ് തകർന്ന് ഒന്ന് കരയാൻ പോലുമാവാതെ... പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒമ്പതു പേരെയാണ് ഒറ്റദിവസം കൊണ്ട് വിധി കൊണ്ടുപോയത്. വീടിെൻറ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടിയിൽ...'-ഷറഫുദ്ദീൻ എഴുതുന്നു. ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുൾപൊട്ടൽ വാർത്തകൾ... എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകൾ... തെൻറ കുടുംബത്തിനൊന്നും സംഭവിച്ചുണ്ടാകരുതേയെന്ന പ്രാർഥനകൾ... നാട്ടിലെത്തിയപ്പോൾ കണ്ട ഭീകര കാഴ്ചകൾ...മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകൾ...എല്ലാം കണ്ട് ഖൽബ് തകർന്ന്...സ്വപ്നങ്ങൾക്ക് മീതെ വന്നു പതിച്ച മൺകൂനകൾ നോക്കി... ഒന്നുറക്കെ കരയാൻ പോലുമാവാതെ വിറങ്ങലിച്ച് നിൽക്കുകയാണീ സഹോദരൻ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story