Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറി മാഫിയകളെ...

ക്വാറി മാഫിയകളെ നിയന്ത്രിക്കണം -വി.എം. സുധീരന്‍

text_fields
bookmark_border
താമരശ്ശേരി: ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന ക്വാറി മാഫിയകളെ നിയന്ത്രിക്കണമെന്നും കട്ടിപ്പാറ കരിഞ്ചോലയിെല ദുരിതബാധിതര്‍ക്ക് ഉടൻ സഹായം എത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കട്ടിപ്പാറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായാണ് കരിഞ്ചോല മലയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. പ്രാദേശിക ഭരണകൂടത്തി​െൻറ സഹായമില്ലാതെ ഇത് സാധിക്കില്ല. സംസ്ഥാനത്തെങ്ങും ക്വാറി മാഫിയകള്‍ നടത്തുന്ന പ്രകൃതി വിരുദ്ധ പ്രവൃത്തികൾ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇവരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്-സുധീരന്‍ പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിലുള്ള അനധികൃത പാര്‍ക്ക് ഈ ദുരന്തത്തി​െൻറ സാഹചര്യത്തില്‍ എത്രയും വേഗം പൊളിച്ചുനീക്കണം. കരിഞ്ചോലയിലെ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നല്‍കണം. സ്വത്തുക്കളുടെയും കൃഷിയുടെയും നഷ്ടം സംബന്ധിച്ച് കൃത്യ വിവരശേഖരണം റവന്യൂവകുപ്പ് നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story