Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഴുക്കുചാൽ നിർമാണം...

അഴുക്കുചാൽ നിർമാണം പാതിവഴിയിൽ: കോളനി റോഡിൽ കാൽനടയാത്ര ദുഷ്കരം

text_fields
bookmark_border
നന്മണ്ട: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കോളിയോട് മല പട്ടികവർഗ കോളനി റോഡിലെ അഴുക്കുചാൽ നിർമാണം പാതിവഴിയിൽ നിലച്ചതോടെ യാത്ര ദുഷ്കരമായി. മഴക്കാലമായാൽ മലമുകളിൽനിന്നും വെള്ളം ഒലിച്ചിറങ്ങി റോഡ് നിറയെ ഒഴുകുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുമായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് ജില്ല പഞ്ചായത്തി​െൻറ 15 ലക്ഷം വിനിയോഗിച്ച് അഴുക്കുചാൽ നിർമാണത്തിനു പദ്ധതി തയാറാക്കിയത്. കുറച്ചു ഭാഗം പ്രവൃത്തി നടന്നതല്ലാതെ, കോളിക്കൽ ഭാഗത്ത് പണി നിലക്കുകയായിരുന്നു. ഇവിടെ റോഡിലിറക്കിവെച്ച നിർമാണ വസ്തുക്കളെല്ലാം കാൽനടക്കാർക്ക് വരുത്തിവെക്കുന്ന ദുരിതം ചെറുതല്ല. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡി​െൻറ കുത്തനെയുള്ള കയറ്റവും ഇറക്കവും വളവും യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുമ്പോഴാണ് റോഡരികിൽ നിർമാണ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത്. ഉന്നത വിജയികളെ അനുമോദിച്ചു പേരാമ്പ്ര: ചാലിക്കരയിലെ സാംസ്കാരിക സംഘടനയായ അംഹാസി​െൻറ ആഭിമുഖ്യത്തിൽ ഉന്നത വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു. ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ നിഹാൽ അമീൻ, എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ ആതുരശുശ്രൂഷക്കിടെ ജീവൻ ഹോമിച്ച സിസ്റ്റർ ലിനിയുടെ സ്മരണ നിലനിർത്തുന്നതിന് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. മൊകേരി ഗവൺമ​െൻറ് കോളജ് അധ്യാപകൻ ഡോ. എ.കെ. യൂസുഫ് ഉപരിപഠനമാർഗ നിർദേശ പ്രഭാഷണം നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡൻറ് എസ്.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് മെംബർമാരായ വി.എം. മനോജ്, വി.കെ. അജിത, ഷിജി കൊട്ടാരക്കൽ എന്നിവർ സംസാരിച്ചു. സി. ബാലൻ, ടി.കെ. ഇബ്രാഹിം, പി.എം. പ്രകാശൻ, സി. അമ്മദ്‌കുട്ടിഹാജി, പ്രഫ. ടി. നാരായണൻ, സി. അബ്ദുറഹിമാൻ, ബാലൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിന് അംഹാസ് സെക്രട്ടറി കെ. രാജീവൻ സ്വാഗതവും എം.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു. അധ്യാപക ഇൻറർവ്യൂ ഇന്ന് മേപ്പയൂർ: മേപ്പയൂർ ഗവൺമ​െൻറ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലീഷ്, ബയോളജി എന്നീ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ 19ന് ചൊവ്വാഴ്ച രാവിലെ 10 ന് വി.എച്ച്.എസ്.ഇ ഓഫിസിൽ ഹാജരാവണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story